കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്നത് വൈകും

  • By Athul
Google Oneindia Malayalam News

മുംബൈ: ബാലിയില്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ബുധനാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുവരില്ല. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ബാലിയിലെ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണിത്.

ബാലിയിലെ ലബോക്ക് വിമാനത്താവളത്തിനടുത്ത് മൗണ്ട് റിഞ്ചാനി അഗ്നിപര്‍വ്വതം കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചിരുന്നു. തുടര്‍ന്ന് ലബോക്ക് വിമാനത്താവളം ചൊവ്വാഴ്ച രാത്രിമുതല്‍ അടച്ചിട്ടു. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പുകയും ചാരവും ഒരു കിലോമീറ്റര്‍ ഉയരത്തില്‍ വരെ വ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.

chotta rajan

ലബോക്ക് വിമാനത്താവളം അടച്ചത് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ഛോട്ടാ രാജനെ ബുധനാഴ്ച ഇന്ത്യയിലെത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി ഇന്ത്യന്‍ പൊലീസ് സംഘം ഇന്‍ന്തൊനേഷ്യയിലെത്തി ആവശ്യമായ രേഖകള്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.

ഛോട്ടാ രാജനെ ആദ്യം ഡല്‍ഹിയിലെത്തിച്ച് മുബൈയിലേക്ക് കൊണ്ടുവരാനായിരുന്നു പദ്ധതി. ബാലിയിലെത്തിയ ഉന്നത പൊലീസ് സംഘം ഛോട്ടാ രാജനെ ചൊദ്യം ചെയ്തിരുന്നു.

chotta raja

മുബൈ പൊലീസില്‍ ദാവൂദിനെ സഹായിക്കുന്ന പൊലീസ് ഉദ്ദോഗസ്ഥര്‍ ഉണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഛോട്ടാ രാജന്‍ പറഞ്ഞിരുന്നു. 'ദാവൂദീനെ എനിക്കു ഭയമില്ല അയാള്‍ക്ക് എതിരെയുള്ള യുദ്ധം ഞാന്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കും' ഛോട്ടാ രാജന്‍ പറഞ്ഞു.

എന്നാല്‍ കുറ്റവാളികളുടെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നായിരുന്നു മുബൈ പൊലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിന്റെ അഭിപ്രായം.

English summary
Deportation of underworld don Chhota Rajan is unlikely today as Indonesia government has announced closure of Bali international airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X