മോദിക്ക് നന്ദി പറഞ്ഞ് 50കാരന്‍ തൂങ്ങിമരിച്ചു
ദില്ലി: ആത്മഹത്യാകുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമ്പതുകാരന്‍ ആത്മഹ്യ ചെയ്തു. കുടുംബത്തിലെ അലസതയെ തുടര്‍ന്നാണ് ബിസ്‌നസുകാരനായ രാംധേശ്യ പ്രസാദ് ആത്മഹത്യ ചെയ്തത്.
വടക്ക് ദില്ലിയിലെ ബുരാരി ഏരിയയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. തന്റെ മാതാപിതാക്കളെ ബഹുമാനിക്കാത്ത ഭാര്യയുടെ സ്വഭാവത്തില്‍ മനംനൊന്താണ് വീടിന്റെ സീലിങ് ഫാനില്‍ രാധേശ്യ പ്രസാദ് തൂങ്ങിമരിച്ചത്.

ആത്മഹത്യകുറിപ്പില്‍ പ്രധാനമന്ത്രി മോദിയെ പ്രസാദ് പ്രശംസിക്കുന്നു. കോണ്‍ഗ്രസിന്റെ പിന്തുടര്‍ച്ചാ രാഷ്ട്രീയം അവസാനിപ്പിച്ചതിനാണ് മോദിയെ പ്രശംസിച്ചത്. കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച മോദിയാണ് ഏക ആശ്വാസം എന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ദില്ലിയില്‍ മൊബൈല്‍ ചാര്‍ജ് നിര്‍മാണ യൂണിറ്റി നടത്തിവരികയായിരുന്നു രാംധേശ്യ പ്രസാദ്. തന്റെ മാതാപിതാക്കളോട് ഭാര്യ കാണിക്കുന്ന അവഗണന ഇദ്ദേഹത്തില്‍ കടുത്ത മാനസികാസ്വസ്തത ഉളവാക്കിയിരുന്നത്രെ. ഇതേ ചൊല്ലി ഭാര്യയും പ്രസാദും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications