കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറെക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്; പാര്‍ട്ടി പ്രവര്‍ത്തകന്‍ തീകൊളുത്തി മരിച്ചു, പക്ഷേ...

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകന്റെ ആത്മഹത്യയാണ് താനെയിലെ ചൂടേറിയ ചര്‍ച്ച. പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചതില്‍ നിരാശനായിട്ടാണ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തതെന്ന് എംഎന്‍എസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്.

25

എംഎന്‍എസ് നേതാക്കള്‍ പറയുന്നതിലെ ഔചിത്യം ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പോലീസ് പറയുന്നത്. 27കാരനായ പ്രവീണ്‍ ചൗഗുലെയാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും എപ്പോഴും നിരാശയോടെയാണ് കാണപ്പെട്ടിരുന്നതെന്നും എസ്‌ഐ മഹേഷ് കൗഡെ പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് കല്‍വയിലെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് പ്രവീണ്‍ ആത്മഹത്യ ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. അപകട മരണമായിട്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!

ടൂറിസ്റ്റ് കാര്‍ ഓപറേറ്ററായ പ്രവീണ്‍ തനിച്ചാണ് താമസം. നേരത്തെ മൂന്ന് തവണ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ എംഎന്‍എസ് താനെ യൂണിറ്റ് വക്താവ് നൈനേഷ് പതന്‍കര്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നു. രാജ് താക്കറെയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചതാണ് പ്രവീണിനെ നിരാശനാക്കിയതെന്ന് പതന്‍കര്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് പ്രവീണ്‍ ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി-ശിവസേന സഖ്യത്തിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന രാജ് താക്കറെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിലുണ്ടാകുമെന്നാണ് വിവരം.

English summary
Depressed over ED notice to Raj Thackeray, MNS worker suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X