ആണ്‍കുഞ്ഞ് ജനിയ്ക്കാത്തതിന് 3പെണ്‍മക്കളേയും കൊന്ന് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു
ദില്ലി: ആണ്‍കുഞ്ഞ് ജനിയ്ക്കാത്തതിന് യുവതിയ തന്റെ മൂന്ന് പെണ്‍മക്കളേയും കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെക്ക് കിഴക്കന്‍ ദില്ലിയിലെ അംബ്ദേക്കര്‍ നഗറിലാണ് 35കാരിയായ യുവതി മക്കളെ കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആണ്‍കുഞ്ഞ് ജനിയ്ക്കാത്തതില്‍ ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ശാരീരിക മാനസിക പീഡനങ്ങളാണ് കുട്ടികളെ കൊല്ലാന്‍ ഇടയാക്കിയത്.
ആറ് വയസിന് താഴെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വീട്ടില്‍ നിന്ന് കുട്ടികളേയും കൂട്ടി സമീപത്തെ ഒരു വനത്തിലെത്തിയാണ് യുവതി കൊലപാതകവും തുടര്‍ന്ന് ആത്മഹത്യ ശ്രമവും നടത്തിയത്.

കുട്ടികളെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരിയായ കുട്ടിയെയാണ് ആദ്യം കൊന്നത്. രണ്ട് വയസും ഒന്‍പത് വയസും പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. രാത്രി ാെന്‍പതരയോടെയാണ് കൊലപാകം നടന്നത്. വഴിയാത്രക്കാരാണ് കുട്ടികളിലൊരാളുടെ മൃതദേഹം കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. മരക്കൊമ്പില്‍ തൂങ്ങി നിന്ന യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. ഇവര്‍ ആശുപത്രിയിലാണ് .












Click it and Unblock the Notifications