കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലായ് 31 നകം 5.5 ലക്ഷം കൊവിഡ് രോഗികള്‍, ദില്ലിയില്‍ മാത്രം; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍; പുറത്തുവിട്ട് സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ജൂലായ് 31നകം 5.5 ലക്ഷം കൊവിഡ് രോഗികള്‍ ദില്ലിയില്‍ മാത്രം ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ദില്ലിയില്‍ 12-13 ദിവസത്തിനകം കൊവിഡ് കേസുകള്‍ ഇരട്ടിയാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള കണക്ക് പ്രകാരം ജൂണ്‍ 15നകം 44000 കേസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 6600 കിടക്കകളും ആവശ്യമാണ്. ജൂണ്‍ 30നകം ഇത് ഒരു ലക്ഷം കേസുകളില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഉന്നത ഉദ്യോഗസ്ഥരുമായും ലെഫ്‌നെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.

covid

സംസ്ഥാനത്ത് ജൂലായ് 15 ആവുമ്പോഴേക്കും 2.25 ലക്ഷം കേസുകളായി ഉയരും. ഇത് ജൂലായ് 31 ആവുമ്പോള്‍ 5.5 ലക്ഷമായി ഉയരും. ഈ സമയത്ത് സംസ്ഥാനത്ത് 80000 കിടക്കകള്‍ ആവശ്യമായി വരുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് ദില്ലി നിവാസികള്‍ക്ക് വേണ്ടി മാത്രമാണ്. പുറത്തുനിന്നുള്ളവര്‍ക്കല്ല. അത് എവിടെ നിന്നും വരും, ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ചര്‍ച്ച നടത്തിയത്. എന്നാല്‍ ഒന്നും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റെല്ലാ മെഡിക്കല്‍ നടപടികളും നിര്‍ത്തിവയ്ക്കണം. കൊവിഡില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാല്‍ മാത്രമേ കിടക്കകള്‍ ലഭ്യമാകുകയുള്ളൂ. ഇനി എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ഞങ്ങള്‍ ആലോചിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. 50 ശതമാനം കേസുകളുടെ ഉറവിടം അഞ്ജാതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേമയം, ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. സര്‍ക്കാര്‍ ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 29943 പേര്‍ക്കാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ചത്. ഇവരില്‍ 17712 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 11357 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതുവരെ സംസ്ഥാനത്ത് 874 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്നലെ മാത്രം 113 പേരാണ് മരിച്ചത്.

Recommended Video

cmsvideo
ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ആദ്യം ബ്രസീലിന് | Oneindia Malayalam

അതിനിടെ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയിലുമെല്ലാം സര്‍ക്കാരിന് വീഴ്ച്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ രൂക്ഷ ഭാഷയിലുള്ള വിമര്‍ശമാണ് അമിത്ഷാ ഉയര്‍ത്തിയത്. ദില്ലിയില്‍ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

English summary
Deputy CM Manish Sisodia has said that there are 5.5 lakh covid patients Expected In Delhi By July 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X