കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കോണ്‍ഗ്രസ് അത് ചെയ്തു, രാജസ്ഥാനില്‍ പൈലറ്റ് ഇനി വിയര്‍ക്കും; ഇനി സംഭവിക്കാന്‍ പോകുന്നത് ?

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. സ്വന്തം പാര്‍ട്ടിക്കെതിരെ അട്ടിമറി നീക്കം നടത്തിയ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെതിരെ അപ്രതീക്ഷിതമായ ഒരു നീക്കമാണ് ഇപ്പോള്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും നടക്കുന്നത് വിശദാംശങ്ങളിലേക്ക്...

Recommended Video

cmsvideo
Sachin Pilot's posters removed from Rajasthan Congress office | Oneindia Malayalam
അച്ചടക്ക നടപടി

അച്ചടക്ക നടപടി

പാര്‍ട്ടി വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം. ഇത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അവിനാശ് ശര്‍മ വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ നിന്നും വിട്ടു നിന്നാല്‍ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഒരു പക്ഷെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയേക്കാം.

രാജസ്ഥാനിലേക്ക്

രാജസ്ഥാനിലേക്ക്

ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റിനോട് ഉടന്‍ രാജസ്ഥാനിലേക്ക് മടങ്ങാനും എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കിടയതിന് പിന്നാലയൊണ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന വിവരം പുറത്തുവന്നത്.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി സച്ചിന്‍ പൈലറ്റ് രൂപീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തിന് ശേഷം ആയിരിക്കും പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

ചിത്രങ്ങള്‍ നീക്കം ചെയ്തു

ചിത്രങ്ങള്‍ നീക്കം ചെയ്തു

ഇതിനിടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായ നീ്കമാണ് സച്ചിന്‍ പൈലറ്റിനെതിരെ നടക്കുന്നത്. രാജസ്ഥാനിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്തതാണ് വിവരം. ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കുന്നെന്ന സൂചനയാണ് നല്‍കുന്നത്.

ഗേഹ്ലോട്ട് ക്യാമ്പ്

ഗേഹ്ലോട്ട് ക്യാമ്പ്

അതേസമയം, കോണ്‍ഗ്രസ് ലെജിസ്ലേട്ടീവ് പാര്‍ട്ടി യോഗത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട് ക്യാമ്പ് റിസോര്‍ട്ടില്‍ നിര്‍ണായക യോഗം സംഘടിപ്പിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. സച്ചിന്‍ പൈലറ്റിന്റെ നീക്കം എന്തുതന്നെയായലും അത് നേരിടാനായിരിക്കും ഗേഹ്ലോട്ട് പക്ഷം പദ്ധതിയിടുക. ഇതോടെ രാജസ്ഥാന്‍ രാഷ്ട്രീം ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

 മൃദുസമീപനം വേണ്ട

മൃദുസമീപനം വേണ്ട

യോഗത്തില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ് നല്‍കിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുന്നില്ല എങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. സച്ചിന്‍ പൈലറ്റിനോട് മൃദുസമീപനം വേണ്ട എന്നും കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്താക്കിയേക്കും

പുറത്താക്കിയേക്കും

അട്ടിമറി നീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനൊപ്പം 15ല്‍ താഴെ എംഎല്‍എമാര്‍ മാത്രമേ ഉള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. പൈലറ്റിനൊപ്പമെന്ന് കരുതിയ മൂന്ന് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം തിരികെ എത്തിയിരുന്നു. സച്ചിന്‍ പൈലറ്റ് നടത്തിയ വിമത നീക്കത്തിന് കടുത്ത മറുപടിയാവും കോണ്‍ഗ്രസ് നല്‍കുക. പൈലറ്റിനേയും ഒപ്പമുളള എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാവും കോണ്‍ഗ്രസ് തിരിച്ചടിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ അധ്യക്ഷനോ

പുതിയ അധ്യക്ഷനോ

രാജസ്ഥാന്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രഘുവീര്‍ മീണയുടെ പേരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നവരില്‍ മുന്നില്‍ ഉളളത്. കോണ്‍ഗ്രസ് വിടുകയും ബിജെപിയില്‍ എത്തുകയും ചെയ്യാതിരിക്കുന്ന സച്ചിന്‍ പൈലറ്റിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നാണ് രാജസ്ഥാന്‍ ഉറ്റ് നോക്കുന്നത്.

 രാജസ്ഥാനിൽ പുതിയ ഗെയിമുമായി കോൺഗ്രസ്; ബിജെപി എംഎൽഎമാരെ ബന്ധപ്പെട്ടു, പൈലറ്റിനും എട്ടിന്റെ പണി രാജസ്ഥാനിൽ പുതിയ ഗെയിമുമായി കോൺഗ്രസ്; ബിജെപി എംഎൽഎമാരെ ബന്ധപ്പെട്ടു, പൈലറ്റിനും എട്ടിന്റെ പണി

 ബിജെപി കളി തുടങ്ങി; അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരുടെ കേന്ദ്രങ്ങളിൽ ആദായ നികുതി റെയ്ഡ് ബിജെപി കളി തുടങ്ങി; അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരുടെ കേന്ദ്രങ്ങളിൽ ആദായ നികുതി റെയ്ഡ്

English summary
Deputy Chief Minister Sachin Pilot's Posters In The Rajasthan Congress HQ Has Been Removed Permanently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X