കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരം നിതീഷിന് തന്നെ, താര്‍കിഷോറിന് ധനകാര്യം, വകുപ്പ് വിഭജനത്തിലും ബിജെപി ആധിപത്യം!!

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ വകുപ്പ് വിഭജനത്തിലും ബിജെപിക്ക് ആധിപത്യം. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താര്‍കിഷോര്‍ പ്രസാദിന് ധനകാര്യ വകുപ്പിന്റെ ചുമതലയാണ് കിട്ടിയത്. പരിസ്ഥിതി-വനം, ഐടി വകുപ്പുകളുടെ ചുമതലയും താര്‍കിഷോറിന് നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് നിതീഷ് കുമാര്‍ നിലനിര്‍ത്തി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ ചുമതലയും മറ്റ് ചില വകുപ്പുകള്‍ നിതീഷിന് തന്നെ ലഭിച്ചു. കൂടുതല്‍ വകുപ്പുകള്‍ ബാക്കിയുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നല്‍കും. വിജിലന്‍സിന്റെ ചുമതലയും നിതീഷിനാണ്. ബാക്കിയുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് വരെ പരമാവധി വകുപ്പുകള്‍ നിതീഷ് തന്നെ കൈവശം വെക്കും.

1

14 മന്ത്രിമാരെയാണ് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഏഴുപേര്‍ ബിജെപിയില്‍ നിന്നാണ്. അഞ്ചെണ്ണം ജെഡിയുവിനും ലഭിച്ചു. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വിഐപി എന്നിവര്‍ക്ക് ഓരോ മന്ത്രിമാരെയും ലഭിച്ചു. അതേസമയം താര്‍കിഷോര്‍ അതിശക്തനായ ഉപമുഖ്യമന്ത്രിയായിരിക്കുമെന്ന് സൂചനയാണ് ബിജെപി സുപ്രധാന വകുപ്പ് നല്‍കിയതിലൂടെ സൂചിപ്പിക്കുന്നത്. ബീഹാറിന്റെ ധനകാര്യ മേഖലയെ കേന്ദ്രവുമായി ബന്ധിപ്പിച്ച് ശക്തമാക്കാന്‍ താര്‍കിഷോറിന് സാധിക്കും. അഞ്ച് വകുപ്പുകള്‍ വേറെയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഇത് പുതിയ മന്ത്രിമാരെ കൊണ്ടുവരുന്നതോടെ അവര്‍ക്ക് നല്‍കാനാണ് സാധ്യത.

അതേസമയം ബീഹാറിലെ രണ്ടാം ഉപമുഖ്യമന്ത്രി രേണുദേവിക്കും മികച്ച വകുപ്പാണ് ലഭിച്ചിരിക്കുന്നത്. പഞ്ചായത്തീ രാജ് വകുപ്പാണ് രേണുദേവിക്ക് ലഭിച്ചത്. ഇതും കേന്ദ്രവുമായി നേരിട്ട് ഇടപെടാവുന്ന മന്ത്രാലയമാണ്. പിന്നോക്ക വിഭാഗ ഉന്നമനം, ഇബിസി ക്ഷേമ വകുപ്പ്, വാണിജ്യ മേഖല എന്നീ വകുപ്പുകളും രേണുദേവിക്കുണ്ട്. ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് മാഞ്ചിന് ജലസേചന വകുപ്പും പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് ലഭിച്ചത്. മുകേഷ് സാഹ്നിക്ക് മൃഗക്ഷേമ-ഫിഷറീസ് വകുപ്പുകളാണ് ലഭിച്ചത്. വിജയ് ചൗധരിക്ക് റൂറല്‍ എഞ്ചിനീയറിംഗ് ഗ്രാമീണ വികസനം, ജലവിഭവ വകുപ്പ്, ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകള്‍ ലഭിച്ചു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

ബിജേന്ദ്ര യാദവിന് ഊര്‍ജ വകുപ്പും, മേവാല്‍ ലാല്‍ ചൗധരിക്ക് വിദ്യാഭ്യാസ വകുപ്പും ഷീലാ കുമാരി ഗതാഗത വകുപ്പും ലഭിച്ചു. ബിജെപിയുടെ മംഗള്‍ പാണ്ഡെ ആരോഗ്യ വകുപ്പിന്റെ ചുമതലയില്‍ തുടരും. നേരത്തെയും അദ്ദേഹം തന്നെയായിരുന്നു ആരോഗ്യ മന്ത്രി. റോഡ്, കലാ-സാംസ്‌കാരികം, എന്നിവയുടെ ചുമതലയും മംഗള്‍ പാണ്ഡെയ്ക്കാണ്. അമരേന്ദ്ര സിംഗിന് കാര്‍ഷിക വകുപ്പും സഹകരണ-കരിമ്പ് കൃഷി വകുപ്പും ലഭിച്ചു. റവന്യൂ മന്ത്രാലയം ബിജെപിയുടെ റാം സൂരത്തിനാണ്. നിയമ മന്ത്രാലയത്തിന്റെ ചുമതല ജീവേഷ് കുമാറിനാണ്. ടൂറിസവും, തൊഴില്‍ വകുപ്പും അദ്ദേഹത്തിനാണ്.

English summary
deputy cm tarkishore prasad gets finance ministry in bihar, nitsh holds home department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X