പരിസരം മറന്ന് ജയിലറുടെ തകര്‍പ്പന്‍ ഡാന്‍സ്; കിട്ടിയതോ എട്ടിന്റെ പണി, വീഡിയോ വൈറല്‍
സേലം: നൃത്തം ചെയ്യാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചില സമയങ്ങളില്‍ പരിസരം മറന്ന് ചുവടു വച്ചു പോകുന്നവരും ഉണ്ട്. ഇത് ജയിലില്ർ ആയാല്‍ എങ്ങനെയിരിക്കും. സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കാണാറുണ്ട്. എന്നാല്‍ കേട്ടോളു സേലത്ത് ഒരു ജയിലിലാണ് ജയിലറുടെ തകര്‍പ്പന്‍ ഡാന്‍സ്. ഇതും ഡ്യൂട്ടി സമയത്തു തന്നെ.
തടവു പുള്ളികളുടെ കാര്യം നോക്കേണ്ട ജയിലര്‍ ഇങ്ങനെ ചെയ്താല്‍ എന്താവും അവസ്ഥ? എന്നാല്‍ ജയിലര്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇദ്ദേഹത്തിന് എട്ടിന്റെ പണിയും കിട്ടി. ഒരു നേരത്തെ ചുവട് വെപ്പ് ജോലി തന്നെ തെറിപ്പിച്ചുവെന്നു പറയാം.

ജയിലര്‍ ഡാന്‍സ് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തെത്തുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഡെപ്യൂട്ടി ജയിലറായ ശങ്കരനെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്.
ഡ്യൂട്ടി സമയത്ത് പരിസരം മറന്ന് നൃത്തം ചെയ്തുവെന്ന കാരണത്താല്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കിയത് . ഇതേ സമയം ജയിലറുടെ നൃത്തം ആസ്വദിക്കുന്ന മറ്റു പോലീസുകാരെയും വീഡിയോയില്‍ കാണുന്നുണ്ട്.












Click it and Unblock the Notifications