കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ റെഡ്ഡി ബിജെപിക്ക് വഴങ്ങിയില്ല; ബിജെഡിയും ഒഴിഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ പദവി ശിവസേനയ്ക്ക്

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആര്‍ക്ക് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആന്ധ്ര പ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഒഡീഷയിലെ ബിജു ജനതാദളിനോ ആയിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുക എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ രണ്ടു പാര്‍ട്ടികളും ബിജെപിയുടെ വാഗ്ദാനം നിരസിച്ചു. ഇതോടെ ശിവസേനയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്നാണ് കരുതുന്നത്.

ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇതുസംബന്ധിച്ച സൂചന നല്‍കി. ശിവസേനയ്ക്കാണ് പദവി ലഭിക്കുക എന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയിലും ഒഡീഷയിലുമുള്ള ഭരണകക്ഷികളെ രാജ്യസഭയില്‍ ഉപയോഗപ്പെടുത്താമെന്ന ഉദ്ദേശത്തിലായിരുന്നു ബിജെപി. എന്നാല്‍ എല്ലാം പാളിയത് മറ്റു ചില കാര്യങ്ങളിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ജഗന്‍ നിരസിച്ചു

ജഗന്‍ നിരസിച്ചു

ജഗന്റെ പാര്‍ട്ടിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കൂടാതെ രാജ്യസഭയില്‍ ശക്തി വര്‍ധിപ്പിക്കുകയും ബിജെപിയുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് ബിജെപി സമ്മതിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജഗന്‍ ബിജെപിയുടെ വാഗ്ദാനം നിരസിച്ചു.

 ഒഡീഷ ഭരണകക്ഷിയും വേണ്ടെന്നു വച്ചു

ഒഡീഷ ഭരണകക്ഷിയും വേണ്ടെന്നു വച്ചു

ബിജെപി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ കക്ഷികള്‍ കഴിഞ്ഞാല്‍ ലോക്‌സഭയിലെ പ്രധാന കക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസാണ്. ബിജെപിയില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈഎസ്ആര്‍ കോണ്‍ഗ്രസ് നിരസിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ജഗന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ആന്ധ്രയുടെത് മാത്രമല്ല, ഒഡീഷയുടെ ആവശ്യവും കേന്ദ്രം തള്ളിയതാണ് ഇവിടെയുള്ള ഭരണകക്ഷികള്‍ ഉടക്കിയത്.

 ആര്‍ക്കും പ്രത്യേക പദവിയില്ല

ആര്‍ക്കും പ്രത്യേക പദവിയില്ല

ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്ര പ്രദേശ്.... ഇത്രയും സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് അപേക്ഷ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിനും ഇപ്പോള്‍ പ്രത്യേക പദവി നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് നിര്‍മല സീതാരാമന്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ജഗനും നവീന്‍ പട്‌നായികും ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണ്ടെന്ന്് വച്ചത്.

ശിവസേനയ്ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

ശിവസേനയ്ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമെന്നാണ് ഒടുവിലെ വിവരം. നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമനം നടക്കും. ജൂലൈ 26വരെയാണ് സഭ ചേരുന്നത്. ശിവസേനയ്ക്കാണ് പദവി ലഭിക്കുകയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറയുന്നു. ലോക്‌സഭയില്‍ ശിവസേനയ്ക്ക് 18 അംഗങ്ങളാണുള്ളത്. ശിവസേനയ്ക്കാണ് പദവി ലഭിക്കുകയെന്ന് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.

കൂട്ടരാജിയിലും കുലുങ്ങാതെ രാഹുല്‍; പുതിയ അധ്യക്ഷന്‍ ആര്? രാഹുല്‍ മുന്‍ മന്ത്രിക്ക് നല്‍കിയ മറുപടികൂട്ടരാജിയിലും കുലുങ്ങാതെ രാഹുല്‍; പുതിയ അധ്യക്ഷന്‍ ആര്? രാഹുല്‍ മുന്‍ മന്ത്രിക്ക് നല്‍കിയ മറുപടി

English summary
Deputy Speaker of Lok Sabha likely from Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X