Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ആള്‍ദൈവം റാം റഹീം സ്വന്തം സിനിമയില്‍

ദില്ലി: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സ്വന്തം അപദാനങ്ങള്‍ പാടിപ്പുകഴ്ത്താന്‍ സിനിമ പിടിക്കുന്നു. ആള്‍ദൈവമെന്ന രീതിയില്‍ ഇന്ത്യയില്‍ അത്ര പ്രശസ്തനല്ലെന്നും സിനിമ പിടിച്ചാല്‍ നാലാള്‍ അറിയുമെന്നും ഏതോ ഒരു ഉപദേശകന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കോടികള്‍ മുടക്കിയാണ് ദേരാ സച്ചാ സൗദാ മേധാവിയുടെ സിനിമാ പിടുത്തം.

മെസഞ്ചര്‍ ഓഫ് ഗോഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആള്‍ദൈവത്തിന്റെ ചരിത്രം തന്നെയാണ് കഥയാകുന്നത്. നായകനാകുന്നതും മറ്റാരുമല്ല. 'ക്യൂംകി സാസ് ഭീ കഭീ ബഹു ഥീ' എന്ന ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് സീരിയലിന്റെ സംവിധായകന്‍ ജീതു അറോറയാണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും സ്‌ക്രീനില്‍ തെളിഞ്ഞുകാണുക റാം റഹീമിന്റെ പേരായിരിക്കും. ഹകീകത്ത് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റാം റഹീം തന്നെയാണ് പണം മുടക്കുന്നത്.

gurmeetramrahim

ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് കരുതുന്ന സിനിമയുടെ പോസ്റ്ററകളും ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് നീളന്‍ താടിയുമായി നില്‍ക്കുന്ന നായകനായാണ് ആള്‍ദൈവം സ്വയം പ്രശസ്തനാകാന്‍ ശ്രമിക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും അടക്കം നാലു ഭാഷകളില്‍ ചിത്രം പ്രക്ഷകര്‍ക്കു മുന്നിലെത്തും. റാം റഹീം തന്നെ പാടിയ ഏഴു ഗാനങ്ങളും ചിത്രത്തിലുണ്ടാകും.

കേരളത്തില്‍ വാഗമണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ സ്ഥലമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് വിവാദത്തിലാണ് റാം റഹീം. കൊലപാതകം, ബലാത്സംഗം, കോടതിയലക്ഷ്യ കേസുകളില്‍ പ്രതികൂടിയാണ് ഇയാള്‍. മറ്റൊരു ആള്‍ദൈവമായ റാംപാലിന്റെ അറസ്റ്റോടുകൂടി പോലീസിന്റെ സജീവ നിരീക്ഷണത്തിലാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇസെഡ് കാറ്റഗറി സുരക്ഷയുമായി ചുറ്റിക്കറങ്ങിയ റാം റഹീം ഈയിടെ വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+