കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പയുടെ ഏഞ്ചലിനെതിരെ കേസ്: പഞ്ച്കുള അക്രമങ്ങളില്‍ ഹണിപ്രീതിന് പങ്ക്, ദേരാ സച്ചാ വക്താവും കുടുങ്ങും!

സിബിഐ കോടതി വിധിയ്ക്ക് പിന്നാലെ പഞ്ച്കുളയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്

Google Oneindia Malayalam News

ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. പീഡനക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചതിന് പിന്നാലെ പഞ്ച്കുളയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്. ടൈംസ് നൗവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 വകുപ്പ് പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസെടുത്തിട്ടുള്ളത്.

ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന കോടതി നിരീക്ഷിച്ചതോടെയുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന്
ഹരിയാണയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുര്‍മീത് സിംഗിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍റെയും ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. . ഹരിയാണയിലെ 42 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് പോലീസ് അന്വേഷിക്കുന്ന ഹണിപ്രീതിന്‍റെയും. ആദിത്യ ഇന്‍സാന്‍റെയും പേരുള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഹരിയാണ പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിറയത്.

 പിടികിട്ടാപ്പുള്ളികള്‍

പിടികിട്ടാപ്പുള്ളികള്‍

ഹരിയാണയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുര്‍മീത് സിംഗിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍. ഹരിയാണയിലെ 42 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് പോലീസ് അന്വേഷിക്കുന്ന ഹണിപ്രീതിന്‍റെയും ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന കോടതി വിധിയെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് പോലീസ് പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

 അക്രമസംഭവങ്ങളില്‍ പങ്ക്

അക്രമസംഭവങ്ങളില്‍ പങ്ക്

ആഗസ്റ്റ് 25ന് ദേരാ സച്ചാ തലവന്‍ റാം റഹീം സിംഗ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ ഹരിയാണയിലും പഞ്ചാബിലുമായുണ്ടായ അക്രമസംഭവങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. അനുയായികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ഗുര്‍മീതിനെതിരെ ചുമത്തിയ കുറ്റം. രണ്ട് കേസുകളിലുമായി 20 വര്‍ഷത്തെ തടവാണ് ഗുര്‍മീത് അനുഭവിക്കേണ്ടത്.

അന്നുമുതല്‍ കാണാനില്ല

അന്നുമുതല്‍ കാണാനില്ല

ആഗസ്റ്റ് 25ന് ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ പഞ്ച്കുളയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഹണിപ്രീതും റോഹ്ത്തഗ് ജയില്‍ വരെ ഗുര്‍മീതിനെ അനുഗമിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സിംഗിനെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് വേണ്ടി ഹണിപ്രീത് ഗൂഡാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കാണാതായ ഹണിപ്രീതിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. ബുര്‍ഖ ധരിക്കുകയോ മുഖം മറച്ച് നടക്കുകയോ ചെയ്യുന്ന സ്തീകളെ കണ്ടാല്‍ നിരീക്ഷിക്കാനും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 കൂടുതല്‍ അറസ്റ്റ്

കൂടുതല്‍ അറസ്റ്റ്

ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ച്കുളയിലുണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റക്കാരായവരാണ് പോലീസ് പുറത്തിറക്കിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ളത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കിവെക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തിവരുന്നത്.

 വീഡിയോയും ഫോട്ടോകളും

വീഡിയോയും ഫോട്ടോകളും

പഞ്ച്ഗുളയില്‍ ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്. ഇവരുടെ പേര് വിവരങ്ങളാണ് പോലീസ് അന്വേഷിച്ചുവരുന്നത്. മുഖം മറച്ച ഇവര്‍ വടികളും ആയുധങ്ങളും കയ്യിലേന്തിയിരുന്നു. വക്താവ് ആദിത്യ ഇന്‍സാനെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

 അന്നുമുതല്‍ കാണാനില്ല

അന്നുമുതല്‍ കാണാനില്ല

ആഗസ്റ്റ് 25ന് ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ പഞ്ച്കുളയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഹണിപ്രീതും റോഹ്ത്തഗ് ജയില്‍ വരെ ഗുര്‍മീതിനെ അനുഗമിച്ചിരുന്നു. എന്നാല്‍ ഇതിനിടെ സിംഗിനെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് വേണ്ടി ഹണിപ്രീത് ഗൂഡാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കാണാതായ ഹണിപ്രീതിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. ബുര്‍ഖ ധരിക്കുകയോ മുഖം മറച്ച് നടക്കുകയോ ചെയ്യുന്ന സ്തീകളെ കണ്ടാല്‍ നിരീക്ഷിക്കാനും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഹായികളെല്ലാം ഒളിവില്‍

സഹായികളെല്ലാം ഒളിവില്‍

ദേരാ സച്ചാ പ്രവര്‍ത്തകനും ഗുര്‍മീതിന്‍റെ സഹായിമായിരുന്ന വിപാസന ഇന്‍സാനും ഒളിവില്‍ പോയിട്ടുണ്ട്. കേസന്വേഷണവുമായി സഹകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിപാസന ഒളിവില്‍ പോയത്. സിംഗിന്‍റെ വളര്‍ത്തുമകന്‍ ജസ്മീത് സിംഗ് ഇന്‍സാന് ചില സുപ്രധാന രേഖകള്‍ കൈമാറുന്നതിന് വേണ്ടി വിപാസന രാജസ്ഥാനിലേയ്ക്ക് പോയെന്നാണ് ഗുര്‍സാര്‍ മോദിയ, ശ്രീ ഗംഗാനഗര്‍ എന്നീ ദേരാ സച്ചാ പ്രവര്‍ത്തര്‍ പോലീസിന് നല്‍കിയ വിവരം. സിര്‍സയിലേക്ക് മടങ്ങിവരാത്ത വിപാസനയുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. പോലീസ് നടപടി ഭയന്നാണ് വിപാസന മുങ്ങിയതെന്നാണ് വിവരം. ആഗസ്റ്റ് 25 ഹണിപ്രീതിന് നേപ്പാളിലേയ്ക്ക് കടക്കാന്‍ കാര്‍ നല്‍കിയത് വിപാസനയായിരുന്നു.

 അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം

അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം

ഹണിപ്രീത് ഇന്‍സാന്‍ നേപ്പാളിലുണ്ടെന്ന് കണ്ടെത്തിയതോടെ ബീഹാര്‍ പോലീസ് ഏഴ് അതിര്‍ത്തി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സുപൗള്‍, മധുബാനി, സിതാമര്‍ഹി, അരാരിയ, ക‍ിഷന്‍ഗ‍ഞ്ച് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിയിട്ടുള്ളത്. നേപ്പാള്‍ അതിര്‍ത്തി വഴി കടന്നുപോകുന്ന ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ക്യാബുകള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം വാഹനങ്ങളും പരിശോധനയ്ക്ക് ശേഷം മാത്രമാണ് ചെക്ക്പോസ്റ്റ് കടക്കാന്‍ അനുവദിക്കുന്നത്.

English summary
Honeypreet Singh 'Insaan', the adopted daughter of Dera Sacha Sauda chief Gurmeet Ram Rahim Singh, has been booked for inciting recent riots in Haryana's Panchkula, reports said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X