റാം റഹീമിന്റെ സിനിമ; പഞ്ചാബിലും ഹരിയാണയിലും സംഘര്‍ഷം
ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മിത് റാം റഹീമിന്റെ 'മെസഞ്ചര്‍ ഓഫ് ഗോഡ്' (ദൈവദൂദന്) എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമ വിരുദ്ധമായി അനുമതി നല്കിയെന്നു കാട്ടി പഞ്ചാബിലും ഹരിയാണയിലും പ്രക്ഷോഭം. വിവിധ സിക്ക് സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കൊലപാതകത്തിലും ബലാത്സംഗക്കേസിലും പ്രതിയായ റാം റഹീം തന്നെ ദൈവമായി ചിത്രീകരിക്കുന്നതാണ് സിനിമ. ഇത് ജനങ്ങളെ കാണിക്കുന്നത് തെറ്റാണെന്ന് വിലയിരുത്തി സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് അപ്പലേറ്റ് ട്രൈബ്യൂണല്‍ സിനിമയ്ക്ക് അംഗീകാരം കൊടുത്തതാണ് സംഘടനകളെ പ്രകോപിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ അടക്കം രാജിവെച്ചിരുന്നു.

വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ ട്രൈബ്യൂണലിന്റെ ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അടക്കമുള്ള സംഘടകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമാനുഷിക കഴിവുകളുളളയാളാണ് താനെന്ന് വരുത്തി തീര്‍ക്കാനാണ് സിനിമയിലൂടെ റാം റഹീം ശ്രമിക്കുന്നത്. ആള്‍ദൈവത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുള്ള റാം റഹീം കേരളത്തിലും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇസെഡ് സുരക്ഷാ സംവിധാനങ്ങളോ സഞ്ചരിക്കുന്ന ഇയാള്‍ക്ക് ഹരിയാണ സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് നേരത്തെ വിവാദമായിരുന്നു.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications