തന്റെ ജീവന് ഭീഷണി, പോലീസ് സംരക്ഷണം വേണം, ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് രംഗത്ത്...
കര്‍ണാല്‍: ദേരാ സച്ചാ പ്രവര്‍ത്തകരില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്ത്. ഹരിയാണയിലെ കര്‍ണാല്‍ പോലീസ് സ്‌റ്റേഷനില്‍ വിശ്വാസ് പരാതി നല്‍കി.
ദേരാ സച്ചായിലെ ഖുര്‍ബാനി വിങ്ങില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് വിശ്വാസ് ഗുപ്ത പരാതിയില്‍ പറയുന്നത്. ഗുര്‍മീതിനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ദേരാ സച്ചാ സൗദായിലെ ഗുര്‍മീതിന്റെ അനുയായികളായ ഖുര്‍ബാനി ലീഗ് രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ഹരിയാണ പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഖുര്‍ബാനി ലീഗ് ലക്ഷ്യം വെയ്ക്കുന്നത്.

ദേരാ സച്ചായിലെ 200 ഓളം ആളുകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും പ്രതികാരം നടപ്പിലാക്കുമെന്നും ഖുര്‍ബാനി ലീഗ് ഭീഷണി മുഴക്കുന്നുണ്ട്. ഭീഷണിക്കത്ത് ഹരിയാണയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചിട്ടുമുണ്ട്. ഭീഷണിക്കത്തിനെക്കുറിച്ചും അതിന്റെ ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാണ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications