കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മീതിന്റെ 'സെക്‌സ് ഗുഹയില്‍' നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍... സ്‌ഫോടക വസ്തു ഫാക്ടറിയും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡീഗഢ്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങിന്റെ ദേര സച്ച സൗദ ആശ്രമത്തില്‍ നടത്തുന്ന പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. നേരത്തെ ദേരയില്‍ നിന്ന് വന്‍ ആയുധ ശേഖരം തന്നെ കണ്ടെത്തിയിരുന്നു. സംസ്‌കരിക്കപ്പെട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കിട്ടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത് അതിലും ഞെട്ടിപ്പിക്കുന്ന വിവരം ആണ്. ദേരയില്‍ ഒരു അനധികൃത സ്‌ഫോടക വസ്തു നിര്‍മാണ കേന്ദ്രവും ഉണ്ട് എന്നതാണത്.

ദേരയില്‍ നിന്ന് ലഖ്‌നൗവിലെ മെഡിക്കല്‍ കോളേജിലേക്ക് പഠനത്തിനായി നല്‍കിയ 14 മൃതദേഹങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്.

ദുരൂഹതയുടെ കേന്ദ്രം

ദുരൂഹതയുടെ കേന്ദ്രം

എണ്ണൂറ് ഏക്കറിലധികം പരന്നു കിടക്കുന്ന ദേര സച്ച സൗദയുടെ ആസ്ഥാനം ദുരൂഹതകളുടെ കേന്ദ്രമാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഗുര്‍മീത് റാം റഹീം ആയിരുന്നു ഇവിടത്തെ ഏകാധിപതി.

സ്‌ഫോടക വസ്തു നിർമാണ ഫാക്ടറി

സ്‌ഫോടക വസ്തു നിർമാണ ഫാക്ടറി

ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം ദേരയില്‍ അനധികൃ ആയുധ നിര്‍മാണം കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. ഇതിന്‍ഖെ കൃത്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്.

14 മൃതദേഹങ്ങള്‍

14 മൃതദേഹങ്ങള്‍

ദേര സച്ച സൗദയില്‍ നിന്ന് ലഖ്‌നൗവിലെ ജിസിആര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പഠനാവശ്യങ്ങള്‍ക്കായി 14 മൃതദേഹങ്ങള്‍ നല്‍യിരുന്നു. മരണ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഇല്ലാതെ ആയിരുന്നു ഇത് നല്‍കിയത്. ഇതും ദുരൂഹത ഉയര്‍ത്തുന്നതാണ്.

പ്ലാസ്റ്റിക് കറന്‍സികള്‍

പ്ലാസ്റ്റിക് കറന്‍സികള്‍

ദേര സച്ച സൗദയില്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കി പ്ലാസ്റ്റിക് കറന്‍സികളും പരിശോധനയില് കണ്ടെത്തിയിരുന്നു. സിര്‍സയില്‍ മാത്രം ഉപയോഗിക്കാനായി നിര്‍മിച്ചവയായിരുന്നു ഇവ.

നിരോധിത നോട്ടുകള്‍

നിരോധിത നോട്ടുകള്‍

സിര്‍സയിലെ പരിശോധനയില്‍ നിരോധിത നോട്ടുകളുടെ വന്‍ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. എന്തിനാണ് ഇത് പൂഴ്ത്തിവച്ചിരുന്നത് എന്നത് സംബന്ധിച്ച് പോലീസിനും കൃത്യമായ ധാരണയില്ല.

എകെ 47 അടക്കം

എകെ 47 അടക്കം

ദേരയില്‍ നടത്തിയ പരിശോധനയില്‍ വന്‍ ആയുധ ശേഖരവും നേരത്തെ കണ്ടെത്തിയിരുന്നു. എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളും അവയില്‍ ഉണ്ടായിരുന്നു.

ആഡംബര കാര്‍

ആഡംബര കാര്‍

രജിസ്റ്റര്‍ ചെയ്യാത്ത ഒരു ആഡംബര കാറും സിര്‍സയില്‍ നിന്ന് ലഭിച്ചിരുന്നു. ഇത് നേരത്തെ ഗുര്‍മീത് പുറത്തിറിക്കിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അടിമുടി പരിശോധന

അടിമുടി പരിശോധന

പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് ദേരയില്‍ പരിശോധന നടക്കുന്നത്. ഒന്നും വിട്ടുപോകാതെയാണ് പരിശോധന. എല്ലാത്തിന്റേയും വീഡിയോയും ഫോട്ടോയും പകര്‍ത്തുന്നും ഉണ്ട്.

English summary
Dera Sacha Sauda raid: Illegal explosives factory found inside premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X