Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിര്‍ക്കുന്നവരെ വകവരുത്തും, ഭീഷണി! ഗുര്‍മീതിന്റെ ശിങ്കിടികള്‍ അടങ്ങുന്നില്ല...

ദില്ലി: ഗുര്‍മീത് റാം റഹീം സിങ്ങ് അഴിക്കുള്ളലാണെങ്കിലും അനുയായികള്‍ അടങ്ങുന്നില്ല. ഗുര്‍മീതിനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ദേരാ സച്ചാ സൗദായിലെ ഗുര്‍മീതിന്റെ അനുയായികളായ ഖുര്‍ബാനി ലീഗ് രംഗത്ത്. മാധ്യമപ്രവര്‍ത്തകരെയും ഹരിയാണ പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഖുര്‍ബാനി ലീഗ് ലക്ഷ്യം വെയ്ക്കുന്നത്.

ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്തും ഖുര്‍ബാനി ലീഗ് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ചില മാധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പരാമര്‍ശിക്കുന്നുമുണ്ട്. ദേരാ സച്ചായെ ഹരിയാണ സര്‍ക്കാറും കേന്ദ്രം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറും ദേരാ സച്ചായെ ചതിച്ചെന്നും കത്തില്‍ പറയുന്നു.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഭീഷണിക്കത്ത്

മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഭീഷണിക്കത്ത്

ദേരാ സച്ചായിലെ 200 ഓളം ആളുകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും പ്രതികാരം നടപ്പിലാക്കുമെന്നും ഖുര്‍ബാനി ലീഗ് ഭീഷണി മുഴക്കുന്നുണ്ട്. ഭീഷണിക്കത്ത് ഹരിയാണയിലെ ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ചിട്ടുമുണ്ട്.

അന്വേഷണം

അന്വേഷണം

ഭീഷണിക്കത്തിനെക്കുറിച്ചും അതിന്റെ ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാണ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജയിലിനുള്ളിലാണെങ്കിലും ഗുര്‍മീകത് സിങ്ങ് കരുത്തനാണെന്നും തന്റെ ജീവന് ഭീഷമിയുണ്ടെന്നും ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തുമകളായ ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നു.

സാധാരണ തടവുകാരന്‍.

സാധാരണ തടവുകാരന്‍.

മിന്നുന്ന വസ്ത്രങ്ങളോ, ആടയാഭരണങ്ങളോ റാം റഹീം സിങ്ങിന് ഇന്നില്ല.എല്ലാ രാജകീയ സൗകര്യങ്ങളോടും കൂടി സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് കഴിഞ്ഞിരുന്ന ഗുര്‍മീത് റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997-ാം നമ്പര്‍ തടവുകാരനാണ്. 20 വര്‍ഷത്തെ തടവുശിക്ഷയാണ് റാം റഹീം സിങ്ങിന് വിധിച്ചിരിക്കുന്നത്.

സുരക്ഷ

സുരക്ഷ

ഗുര്‍മീത് സിങ്ങിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെല്ലില്‍ അടച്ചതിനു ശേഷം ഗുര്‍മീത് സിങ്ങ് ഖരരൂപത്തിലുള്ള ഭക്ഷണങ്ങളൊന്നും തന്നെ കഴിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു

50 കാരന്‍

50 കാരന്‍

ഗുര്‍മീത് സിങ്ങിന് 50 വയസ്സാണ് പൂര്‍ത്തിയായിരിക്കുന്നത്. ഗുര്‍മീത് സിങ്ങിന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതൊന്നും തന്നെ പരിഗണിക്കപ്പെട്ടില്ല.

ഇതാണ് തൊഴില്‍

ഇതാണ് തൊഴില്‍

ജയിലിലെ പച്ചക്കറിത്തോട്ടത്തിലാണ് റാം റഹീം സിങ്ങിന്റെ ജോലി. ദിവസക്കൂലി 20 രൂപ. ജയിലിനു സമീപം 900 സ്‌ക്വയര്‍ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന പറമ്പിലാണ് പച്ചക്കറിത്തോട്ടം. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള ജോലികളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതെന്ന് ജയില്‍ അധികാരികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+