കലാപമുണ്ടാക്കാന്‍ ഗുര്‍മീത് റാം റഹീം ഒഴുക്കിയത് 5 കോടി രൂപ
ബലാത്സംഗക്കേസില്‍ വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഉടലെടുത്ത കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ട്
ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഉടലെടുത്ത കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ട്. കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപയാണ് ദേരാ സച്ചാ സൗദ അനുയായികള്‍ക്കിടയില്‍ ഒഴുക്കിയതെന്ന് കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ദേര സച്ചയുടെ പഞ്ചകുള വിഭാഗം തലവന്‍ ചംകൗര്‍ സിങ് ആണ് പണം സ്വീകരിച്ചതും അത് ആവശ്യാനുസരണം അണികള്‍ക്ക് വിതരണം ചെയ്തതും. കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ചംകൗര്‍ സിങിനെതിരെ ഓഗസ്ത് 28 ന് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്. മൊഹാലിയിലെ ദകോളി സ്വദേശിയാണ് ചംകൗര്‍.

പഞ്ചകുല ആശ്രമത്തിനു പുറമെ, ദേരാ സച്ചായുടെ പഞ്ചാബിലെ വിവിധ ശാഖകള്‍ക്കും കലാപം സൃഷ്ടിക്കാന്‍ പണം കൈമാറി. കലാപത്തിനിടെ ജീവന് നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടത്തിയതായും വെളിപ്പെടുത്തുന്നുണ്ട്. പണമിടപാടുകളുടെ സൂത്രധാരനായ ചാംകൗറിനെ അറസ്റ്റു ചെയ്താല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഹരിയാണയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമത്തിനാണ് ദേര സച്ച പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications