കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപമുണ്ടാക്കാന്‍ ഗുര്‍മീത് റാം റഹീം ഒഴുക്കിയത് 5 കോടി രൂപ

ബലാത്സംഗക്കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഉടലെടുത്ത കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ഉടലെടുത്ത കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ട്. കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപയാണ് ദേരാ സച്ചാ സൗദ അനുയായികള്‍ക്കിടയില്‍ ഒഴുക്കിയതെന്ന് കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ദേര സച്ചയുടെ പഞ്ചകുള വിഭാഗം തലവന്‍ ചംകൗര്‍ സിങ് ആണ് പണം സ്വീകരിച്ചതും അത് ആവശ്യാനുസരണം അണികള്‍ക്ക് വിതരണം ചെയ്തതും. കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ചംകൗര്‍ സിങിനെതിരെ ഓഗസ്ത് 28 ന് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്. മൊഹാലിയിലെ ദകോളി സ്വദേശിയാണ് ചംകൗര്‍.

01-dera-sacha-sauda-chief-ram-rahim-singh-08-1504843034.jpg -Properties

പഞ്ചകുല ആശ്രമത്തിനു പുറമെ, ദേരാ സച്ചായുടെ പഞ്ചാബിലെ വിവിധ ശാഖകള്‍ക്കും കലാപം സൃഷ്ടിക്കാന്‍ പണം കൈമാറി. കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടത്തിയതായും വെളിപ്പെടുത്തുന്നുണ്ട്. പണമിടപാടുകളുടെ സൂത്രധാരനായ ചാംകൗറിനെ അറസ്റ്റു ചെയ്താല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഹരിയാണയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമത്തിനാണ് ദേര സച്ച പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.

English summary
Dera Sacha Sauda gave Rs 5 crore for inciting violence before verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X