ഗുർമീതിന്റെ ഐടി മേധാവി പോലീസ് പിടിയിൽ; ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്ത്?

  • By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam
ഗുർമീതിന്റെ ഐടി മേധാവി പോലീസ് പിടിയിൽ | Oneindia Malayalam

ഛണ്ഡിഗഡ്: ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന്റെ ഐടി മേധാവി പിടിയിൽ. ഗുർമീതിന്റെ സർസയിലെ ദരേ സച്ചേ സൗദയിലെ ഐടി മേധവി വിനീത് കുമാറാണ് പോലീസ് പിടിയിലായിരിക്കുന്നത്.

മോദിയുടെ ബ്രിട്ടൻ യാത്ര; ദാവൂദിന് പോയത് 670 കോടി രൂപയുടെ സ്വത്തുക്കൾ

ഗുർമീത് അറസ്റ്റിലായതിനു ശേഷം ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയായിരുന്നു. ഇയാളിൽ നിന്ന് ഗുർമീതിനെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കുമെന്നാണ് അന്വേഷണ പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

 കുടുതൽ വിവരം പുറത്താകും

കുടുതൽ വിവരം പുറത്താകും

ഗുർമീതിനേയും ദ‌േരാ സച്ചേ സൗദയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിനീതിലൂടെ പുറത്തു വരുമെന്നാണ് സൂചന. ഗുർമീതിന്റെ ഇടപടുകളെ കുറിച്ചുള്ള കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും മറ്റു രേഖകളും ഇയാളുടെ പക്കലാണ് ഉള്ളത്.

 ദേരയിൽ റെയ്ഡ്

ദേരയിൽ റെയ്ഡ്

ഗുർമീതിന്റെ ദേരാ ആശ്രമത്തിലും പരിസരത്തും പോലീസ് പരിശോധന നടത്തിയിരുന്നു.പരിശോധന മൂന്ന് ദിവസം നീണ്ടു നിന്നു. പോലീസ് റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തായത്. ആയുധ ഫക്ടറികളും, അസാധവാക്കിയ നോട്ടുകൾ ഉൾപ്പെടെ പലതും റെയ്ഡിൽ കണ്ടെത്തിയിരുന്നു

 തുരങ്കങ്ങൾ

തുരങ്കങ്ങൾ

പോലീസ് പരിശോധനയിൽ ആശ്രമത്തിനള്ളില്‍ നിന്ന് രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഒന്ന് ഗുര്‍മീത് റാം റഹിമിന്റെ സ്വകാര്യ വസതിയില്‍നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതാണ്.

 ഭ്രൂണഹത്യ

ഭ്രൂണഹത്യ

സിര്‍സയിലെ ദേരാ സച്ചാ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ച് ഹരിയാന സ ര്‍ക്കാര്‍ ഉടന്‍ അന്വേഷണം ആരംച്ചിട്ടുണ്ട്.

 ഹണീപ്രീത് എവിടെ

ഹണീപ്രീത് എവിടെ

ഓഗസ്റ്റ് 25 നാണ് ഹണിപ്രീതിനെ അവസാനമായി പെതു സ്ഥലത്ത് കാണുന്നത്. ഗുർമീതിനെ കാണണമെന്ന് ആവശ്യപ്പെട്ട് ഹണിപ്രീത് ജയിൽ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അധികൃതർ ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതിനു ശേഷം ഇവരെയാരും കണ്ടിട്ടില്ല.

 ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഹണിപ്രീതിനെ കണ്ടെത്തുന്നതിനായുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇവർക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഹണിപ്രീതിന് വേണ്ടി ദില്ലിയിലേയും ഗുഡ്ഗാവിലുമുള്ള ബന്ധു വീടുകളിൽ പോലീസ് തിരച്ചിൽ നടത്തി.യിരുന്നു. എന്നാൽ ഇവിടെ നിന്ന് ഒരു തെളിവും ലഭിച്ചിരുന്നില്ല.

English summary
Police have arrested the IT head of the controversial Dera Sacha Sauda, whose chief Gurmeet Ram Rahim Singh is undergoing 20 years imprisonment in two rape cases, for allegedly tampering with computers at the sect’s headquarters ahead of a search by the authorities.
Please Wait while comments are loading...