പഞ്ച്കുള അക്രമങ്ങളുടെ സൂത്രധാര ഹണിപ്രീത്: വാരിയെറിഞ്ഞത് കോടികള്‍! അനുയായികള്‍ എല്ലാം വെളിപ്പെടുത്തി
ചണ്ഡീഗഡ്: ആഗസ്ത് 25ന് പഞ്ച്കുളയിലും അയല്‍ സംസ്ഥാനങ്ങളിലുമായുണ്ടായ അക്രമസംഭവങ്ങളുടെ സൂത്രധാര ഹണിപ്രീത് ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ദേരാ സച്ചാ അനുയായികളാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗുര്‍മീതിന്റെ ദത്തുപുത്രിയാണെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്. പോലീസ് കസ്റ്റഡിയിലുള്ള അഞ്ച് ദേരാ സച്ചാ അനുയായികളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സിഎന്‍എന്‍- ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകാവസാനം ഡിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി
ആഗസ്റ്റ് 25ന് ഗുര്‍മീതിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പ്രത്യേക സിബിഐ കോടതി വാദം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ആഗസ്റ്റ് 17ന് സിര്‍സ ആസ്ഥാനത്ത് ഹണിപ്രീത് പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നുവെന്നും ഗുര്‍മീതിന്റ അനുയായികളിലാരൊളായ ധന് സിംഗ് പോലീസിനോട് വെളിപ്പെടുത്തി.
സര്‍ജിക്കല്‍ സ്ട്രൈക്ക്: ഇന്ത്യക്ക് മുന്നറിയിപ്പ്, തിരിച്ചടിച്ചാല്‍ നിയന്ത്രിക്കാനാവില്ലെന്ന് ഭീഷണി

കോടികള്‍ ചെലവഴിച്ചു
15 വര്‍ഷം മുമ്പ് രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ പ്രത്യേക സിബിഐ കോടതി വിധി പറയാനിരിക്കെ 1.25 കോടി രൂപ ഹണിപ്രീത് അനുവദിച്ചിരുന്നുവെന്നും അനുയായി വെളിപ്പെടുത്തി. ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. അക്രമണം വിതയ്ക്കുന്നതിനായി കോടിക്കണക്കിന് രൂപ ദേരാ സച്ചാ ചെലവഴിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഹണിപ്രീതിനെതിരെയുള്ളവെളിപ്പെടുത്തല്‍.

ഹണിപ്രീത് റിമാന്‍ഡില്‍
കഴിഞ്ഞ ദിവസം സിര്‍കാപൂര്‍- പട്യാല റോഡില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഹണിപ്രീതിനെ ആറ് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഹണിപ്രീത് പോലീസിന്റെ ചോദ്യം ചെയ്യലിനോട് നിസ്സംഗത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് ഹണിപ്രീതിന് ഗൂഡാലോചനയിലുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍
ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്സാന്. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്സാന് ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

ഏഞ്ചല്‍ പപ്പയ്ക്കൊപ്പം
പപ്പയുടെ ഏഞ്ചല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹണിപ്രീത് ഇന്സാന് ആഗസ്ത് 25ന് ദേരാ സച്ചാ ആസ്ഥാനത്തുനിന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയിലേയ്ക്കുള്ള യാത്രയില്‍ ഗുര്‍മീതിനെ അനുഗമിച്ചിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ റോത്തഗ് ജയിലിലേയ്ക്കുള്ള യാത്രയിലും ഹണിപ്രീത് ഗുര്‍മീതിനൊപ്പമുണ്ടായിരുന്നു.

അത് വെളിപ്പെടുത്തി
ഗുര്‍മീത് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിയോടെ ഒളിവില്‍ പോയ ആദിത്യ ഇന്‍സാനുമായി വാട്സ്ആപ്പില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഹണിപ്രീത് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതു മാത്രമാണ് പോലീസിന് ഹണിപ്രീതില്‍ നിന്ന് ലഭിച്ച തൃപ്തികരമായ മറുപടി.

ചോദ്യം ചെയ്യലിനോട് നിസ്സംഗത
ചോദ്യം ചെയ്യലിനോട് നിസ്സംഗത പ്രകടിപ്പിച്ച ഹണിപ്രീത് ദേരാ സച്ചയുടെ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതും അക്രമസംഭവങ്ങള്‍ക്ക് ദേരാ സച്ചാ പണം ചെലവഴിച്ചതുമടക്കമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഹണിപ്രീത് ഉപയോഗിച്ച അന്തര്‍ദേശീയ സിംകാര്‍ഡിന്റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഹണിപ്രീത് ഉത്തരം നല്‍കിയില്ല.

ഗൂഡാലോചനക്കുറ്റം
ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്സാന് ആണ് പിടിയിലായിട്ടുള്ളത്. ഇതിന് പുറമേ സിര്‍സ, പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളില്‍ ഹണിപ്രീതിനുള്ള പങ്കും പോലീസിന് ബോധ്യപ്പെട്ടിരുന്നു.

കൂടെക്കഴിയാന്‍ ആഗ്രഹം !
ദത്തുപുത്രിയായ ഹണിപ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം
ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്സാന്. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്സാന് ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.