• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡെറിക് ഒബ്രയനും അനുപ്രിയ പട്ടേലും സെല്‍ഫ് ഐസൊലേഷനില്‍., ദുഷ്യന്ത് രാഷ്ട്രപതിയെ കണ്ടു

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയനും അപ്‌നാ ദള്‍ നേതാവ് അനുപ്രിയ പട്ടേലും സെല്‍ഫ് ഐസൊലേഷനില്‍. ബിജെപി എംപി ദുഷ്യന്ത് സിംഗിനൊപ്പം പാര്‍ലമെന്റില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഒബ്രയന്‍ പങ്കെടുത്തിരുന്നു. ദുഷ്യന്ത് സിംഗ് നേരത്തെ രോഗം സ്ഥിരീകരിച്ച കനികാ കപൂര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം ദുഷ്യന്ത് സിംഗും അദ്ദേഹത്തിന്റെ അമ്മയും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജയും സെല്‍ഫ് ഐസൊലേഷനിലാണ്. ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്ന് ഇരുവരും പ്രതികരിച്ചു.

ബോളിവുഡില്‍ നിന്ന് കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ സെലിബ്രിറ്റിയാണ് കനിക കപൂര്‍. ഇവര്‍ ലഖ്‌നൗവിലെ വിമാനത്താവളത്തില്‍ നിന്ന് പരിശോധനയില്ലാതെ മുങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം മോദി സര്‍ക്കാര്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ജീവന് വില കല്‍പ്പിക്കുന്നില്ല. എല്ലാവരോടും സ്വയം ഐസൊലേഷനില്‍ കഴിയാന്‍ പറയുന്ന മോദി പക്ഷേ പാര്‍ലമെന്റ് പിരിച്ച് വിടുന്നില്ല. രണ്ടര മണിക്കൂറോളം താന്‍ ദുഷ്യന്തിന് അടുത്താണ് ഇരുന്നതെന്ന് ഡെറിക് ഒബ്രയന്‍ പറഞ്ഞു. രണ്ട് എംപിമാര്‍ കൂടി സെല്‍ഫ് ഐസൊലേഷനിലാണ്. ഈ സെഷന്‍ അവസാനിപ്പിച്ച് സഭ താല്‍ക്കാലികമായി പിരിയണമെന്നും ഒബ്രയന്‍ ആവശ്യപ്പെട്ടു.

്അതേസമയം അപ്‌നാദള്‍ നേതാവും ദേശീയ പ്രസിഡന്റുമായ അനുപ്രിയ പട്ടേലും സെല്‍പ് ഐസൊലേഷനിലാണ്. ഇവരും ദുഷ്യന്ത് സിംഗുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. വ്യാഴാഴ്ച്ചയാണ് താന്‍ ദുഷ്യന്തിനെ കണ്ടത്. വിവരം അറിഞ്ഞതോടെ താന്‍ മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചെന്നും അനുപ്രിയ പറഞ്ഞു. ദുഷ്യന്ത് സിംഗ് കനിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് പുറമേ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍ച്ച് 18നാണ് ദുഷ്യന്ത് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൂടുതല്‍ പേര്‍ ഐസൊലേഷനില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.

തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് കനിക കപൂര്‍ പറഞ്ഞു. ലഖ്‌നൗവില്‍ തിരിച്ചെത്തിയ ഉടനെ മൂന്ന് പാര്‍ട്ടികളില്‍ കനിക പങ്കെടുത്തെന്നായിരുന്നു ആരോപണം. എന്നാല്‍ മാര്‍ച്ച് 13ന് താന്‍ പങ്കെടുത്ത പാര്‍ട്ടി വളരെ ചെറുതായിരുന്നു. ലഖ്‌നൗവില്‍ പങ്കെടുത്ത പാര്‍ട്ടികളില്‍ 400 പേരുമായി കനിക സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന പിതാവ് രാജീവ് കപൂറിന്റെ വാദങ്ങളെ അവര്‍ തള്ളി. വിമാനത്താവളത്തില്‍ നിന്ന് താന്‍ ഓടിയൊളിച്ചെന്ന വാദത്തെ കനിക തള്ളി. അതൊക്കെ ആര്‍ക്കെങ്കിലും സാധിക്കുമോ. താന്‍ പരിശോധനയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷമാണ് പരിശോധിക്കാനായതെന്നും കനിക പറഞ്ഞു.

ലണ്ടനില്‍ നിന്ന് വരുമ്പോള്‍ എനിക്ക് പനിയുണ്ടായിരുന്നു. എന്നാല്‍ കുടുംബത്തിലെ ഒരു ചടങ്ങില്‍ ഞാന്‍ പങ്കെടുത്തു. അതില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും കനിക പറഞ്ഞു. അതേസമയം ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കനിക വ്യക്തമാക്കി. താനിപ്പോള്‍ ഐസൊലേഷനിലാണ്. അത്യാവശ്യം നല്ല പനിയുമുണ്ട്. ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ എനിക്കെതിരെ കേസെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും കനിക പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയും ബിജെപി നേതാവ് വരുണ്‍ ഗാന്ധിയും ദുഷ്യന്തുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇരുവരും സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചു. സഭയില്‍ ദുഷ്യന്തിന്റെ അടുത്താണ് വരുണ്‍ ഇരുന്നത്. ദീപേന്ദര്‍ ദുഷ്യന്തിനൊപ്പം ഭക്ഷണം കഴിച്ചിരുന്നു.

English summary
derek obrien and anupriya patel in self isolation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X