കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് ന്യൂസിലാന്‍ഡിലേക്ക് കടന്നു!! തിരികെ എത്തിക്കാന്‍ ഭാര്യ ചെയ്തത്!!

രമണ്‍ ദീപ് ന്യൂസിലാന്‍ഡിലാണ്. ഇയാള്‍ നാട്ടിലേക്ക് വരുന്നില്ല. ഇയാളെ തിരികെ എത്തിക്കണമെന്നാണ് ചന്ദ് ദീപ് കൗറിന്റെ ആവശ്യം. ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെട്ടിരിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ഥിച്ച് പഞ്ചാബ് സ്വദേശിനി. കപുര്‍ത്തല സ്വദേശിനിയായ ചന്ദ് ദീപ് കൗര്‍ ആണ് വിവാഹ ശേഷം ഉപേക്ഷിച്ച് വിദേശത്തേക്ക് പോയ ഭര്‍ത്താവ് രമണ്‍ ദീപിനെ തിരികെ എത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് എത്തിയിരിക്കുന്നത്.

രമണ്‍ ദീപ് ന്യൂസിലാന്‍ഡിലാണ്. ഇയാള്‍ നാട്ടിലേക്ക് വരുന്നില്ല. ഇയാളെ തിരികെ എത്തിക്കണമെന്നാണ് ചന്ദ് ദീപ് കൗറിന്റെ ആവശ്യം. ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെട്ടിരിക്കുന്നു. വിദോശത്തേക്ക് പോകുന്ന ഒരാളും ഇനി ഒരിക്കലും ഇത്തരത്തില്‍ ഭാര്യയെ വഞ്ചിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചന്ദ് ദീപ് പറയുന്നു. ഇത്തരക്കാരെ ശിക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നും ചന്ദ്ദീപ് ആവശ്യപ്പെടുന്നു.

chand deep

ഓക്ക്‌ലാന്‍ഡില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന രമണ്‍ ദീപ് സിങിനെ 2015 ജൂലൈയിലാണ് ചന്ദ് ദീപ് കൗര്‍ വിവാഹം കഴിച്ചത്. വിവാഹത്തിനു പിന്നാലെ ഓഗസ്റ്റില്‍ രമണ്‍ ദീപ് ന്യൂസിലാന്‍ഡിലേക്ക് പോയി. ജലന്ധറിലെ രമണ്‍സിങിന്റെ വീട്ടുകാര്‍ക്കൊപ്പമാണ് താന്‍ താമസിച്ചിരുന്നത്. 2015 ഡിസംബറില്‍ ഇയാള്‍ വീണ്ടും വന്നു. 2016 ജനുവരിയില്‍ തിരിച്ചു പോവുകയും ചെയ്തു- ചന്ദ് ദീപ് പറയുന്നു.

ഭര്‍ത്താവിനൊപ്പം 40-45 ദിവസം മാത്രമാണ് താന്‍ താമസിച്ചതെന്നും ചന്ദ് ദീപ് വ്യക്തമാക്കുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടുകാരുടെ സ്വഭാവം മാറിയെന്നും ചന്ദ് ദീപ് ആരോപിക്കുന്നു. രണ്‍ദീപിനെ ഉപേക്ഷിച്ചെന്നും അതിനാല്‍ തന്നോട് തന്റെ വീട്ടിലേക്ക് പോകണമെന്നും അവര്‍ ആവശ്യപ്പെട്ടതായി ചന്ദ് ദീപ് പറയുന്നു.

പലതവണ ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നാണ് ചന്ദ് ദീപ് പറയുന്നത്. രണ്‍ദീപിന്റെ കുടുംബത്തിലുള്ളവരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തന്റെ ഫോണ്‍ ഒഴിവാക്കുകയായിരുന്നുവെന്നും ചന്ദ് ദീപ് പറയുന്നു. തന്റെ നമ്പര്‍ അവര്‍ ബ്ലോക്ക് ചെയതെന്നും ചന്ദ് ദീപ്.

2016 ഓഗസ്റ്റില്‍ ചന്ദ് ദീപ് രമണ്‍ ദീപിനെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് കൊടുത്തിരുന്നു. രണ്‍ദീപിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും ചന്ദ് ദീപ് പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ രമണ്‍ദീപിനെ മുഖ്യ പ്രതിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജലന്ധര്‍ പോലീസും അറിയിച്ചു.

ചന്ദ് ദീപിന്റെ പരാതിയോട് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് തന്നെ ഫോണ്‍ വിളിച്ചുവെന്നും രണ്‍ദീപുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും ചന്ദ് ദീപ് പറയുന്നു. രമണ്‍ ദീപ് തിരിച്ചെത്തിയാല്‍ വിവാഹമോചനം നേടുമെന്നും അവര്‍.

English summary
A 29-year-old woman who has been deserted by her NRI husband has sought help from External Affairs Minister Sushma Swaraj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X