കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കുടുംബത്തില്‍ 100 പേര്‍, നാട്ടുകാര്‍ വിവാഹത്തിന് ക്ഷണിക്കുന്നില്ലെന്ന് പരാതി!

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: ആണ്‍കുട്ടികളെ വേണം എന്ന ആഗ്രഹം ഒരു കുടുംബത്തില്‍ 100 അംഗങ്ങളെ വരെ ഉണ്ടാക്കുന്ന സ്ഥിതി ഒന്ന് ആലോചിച്ചുനോക്കൂ. ഗുജറാത്തിലെ ദഹോദിലെ വാവദ് ഗ്രാമത്തിലാണ് ഈ അസാധാരണ കുടുംബം. 100 പേരാണ് ഈ കുടുംബത്തിലുള്ളത്. ഇവരുടെ ഏറ്റവും വലിയ പരാതി എന്താണെന്ന് അറിയുമോ. നാട്ടില്‍ ആരും വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് തങ്ങളെ ക്ഷണിക്കുന്നില്ല എന്ന്.

എങ്ങനെ ക്ഷണിക്കാനാണ്, കുടുംബസമേതം ഇവര്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ പിന്നെ അത് മതിയല്ലോ എന്ന് നാട്ടുകാര്‍ വിചാരിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ. നരസിംഹ് ഭാബോര്‍ എന്നാണ് 100 അംഗങ്ങളുള്ള ഈ കുടുംബത്തിലെ കാരണവരുടെ പേര്. 11 മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഇതില്‍ 5 പേര്‍ പെണ്‍കുട്ടികള്‍. കുടുംബത്തിലുള്ള എല്ലാവരും ഒത്തുകൂടിയാല്‍ കുട്ടികളുടെ എണ്ണമെടുക്കാന്‍ പോലും ബുദ്ധിമുട്ടും എന്നാണ് കുടുംബനാഥന്‍ പറയുന്നത്.

wedding

കുടുംബാസൂത്രണം ചെയ്തുകൂടേ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തങ്ങള്‍ കേട്ടിട്ടുപോലുമില്ല എന്നാണ് നരസിംഹ് ഭാബോറിന്റെ മറുപടി. നരസിംഹ് ഭാബോര്‍ മാത്രമല്ല, സംസ്ഥാനത്ത് എട്ടായിരത്തിലധികം കുടുംബങ്ങളില്‍ 10 മക്കളില്‍ കൂടുതല്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 42 ലക്ഷത്തിലധികം വീടുകളില്‍ ഒന്നോ അതില്‍ കൂടുതലോ കുട്ടികളുണ്ട് എന്നും ഡാറ്റ ഓണ്‍ ഫെര്‍ട്ടിലിറ്റി എന്ന് പേരിട്ട സര്‍വ്വേ പറയുന്നു.

English summary
Desire for male children creates 100-member family in Gujrat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X