Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര സിഗ്നലുകള്‍ തന്നു മോദി, ശിവസേന മാത്രം ഒന്നും കണ്ടില്ല!

മുംബൈ: അറുപതുകളിലും എഴുപതുകളിലും 'മദ്രാസി'കളെ ബോംബെയില്‍ നിന്ന് കെട്ട് കെട്ടിക്കാന്‍ വെണ്ടി മാത്രം പിറന്ന് വീണ ശിവസേന അതിന്റെ സ്വാഭാവിക അന്ത്യത്തിലേക്ക് പ്രവേശിക്കുകയാണ്, ബി ജെ പിക്ക് നന്ദി - ഫേസ്ബുക്കില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റാണിത്. ശരിയാണോ. മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി ബാലാസാഹേബ് താക്കറെ പടുത്തുയര്‍ത്തിയ ശിവസേന എന്ന പ്രാദേശിക പാര്‍ട്ടി അതിന്റെ അന്ത്യനാളുകളിലേക്ക് നീങ്ങുകയാണോ.

തിരഞ്ഞെടുപ്പിന് മുമ്പും അതിന്റെ ശേഷവുമായി നരേന്ദ്ര മോദിയുടെ ബി ജെ പി എത്ര സൂചനകള്‍ കൊടുത്തു ശിവസേനയ്ക്ക്. എന്നാല്‍ ഗര്‍വ്വ് കാട്ടിയ ഉദ്ധവ് താക്കറെയും ശിവസേനയും ഒന്നും കണ്ടില്ല, കേട്ടില്ല. കണ്ടതിനും കേട്ടതിനും വേണ്ടപോലെ പ്രതികരിച്ചുമില്ല. ഫലമോ മുഖ്യമന്ത്രി കുപ്പായം തുന്നി ഇറങ്ങിയ ശിവസേനയ്ക്ക് പ്രതിപക്ഷ സ്ഥാനത്തിരിക്കേണ്ടി വന്നു.

ബി ജെ പി നല്‍കിയ സിഗ്നലുകള്‍ വേണ്ട പോലെ തിരിച്ചറിഞ്ഞില്ല എന്ന് സേന നേതാക്കള്‍ക്ക് തന്നെ പരിഭവമുണ്ട്. ഉദ്ധവ് താക്കറെയാണ് പ്രതിസ്ഥാനത്ത്. കൂടുതല്‍ വായിക്കൂ.

രണ്ടാഴ്ച കടുപ്പം

രണ്ടാഴ്ച കടുപ്പം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷമുള്ള രണ്ടാഴ്ചക്കാലം കൊണ്ടാണ് ശിവസേനയുടെ പേരും പെരുമയും ഇത്ര കണ്ട് ഇല്ലാതായിപ്പോയത്. അതിന് കാരണമായത് നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം തന്നെ.

ഇടത്തോ വലത്തോ

ഇടത്തോ വലത്തോ

മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തിട്ടും സര്‍ക്കാരില്‍ ചേരണോ പ്രതിപക്ഷത്തിരിക്കണോ എന്ന് തീരുമാനിക്കാന്‍ സേനയ്ക്ക് സാധിച്ചില്ല

കണ്ടീഷന്‍സ് കടുപ്പം

കണ്ടീഷന്‍സ് കടുപ്പം

ഉപമുഖ്യമന്ത്രി സ്ഥാനം, പകുതി മന്ത്രിമാര്‍ .. സീറ്റ് വിഭജന സമയത്തെ അതേ സ്വരമായിരുന്നു സേനയ്ക്ക്. വിട്ടുകൊടുക്കാന്‍ ബി ജെ പി തയ്യാറായില്ല. ആരുടെയും പിന്തുണയില്ലാത്തെ ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാനായിരുന്നു മോദിയുടെയും അമിത് ഷായുടെയും തീരുമാനം.

എല്ലാം തുലച്ചത് ദുരഭിമാനം

എല്ലാം തുലച്ചത് ദുരഭിമാനം

ബി ജെ പിയുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍ ശിവസേനയുടെ ധാര്‍ഷ്ട്യവും ദുരഭിമാനവും ബി ജെ പിക്ക് മുന്നില്‍ ചെലവായില്ല. സേന സര്‍ക്കാരിന്റെ ഭാഗമാകുമെന്നാണ് അവസാന നിമിഷം വരെയും പാര്‍ട്ടി നേതാക്കള്‍ വിശ്വസിച്ചിരുന്നത്

കുറ്റം ഉദ്ധവ് താക്കറെയുടേത്

കുറ്റം ഉദ്ധവ് താക്കറെയുടേത്

പാര്‍ട്ടി നേതൃത്വം ബുദ്ധിപൂര്‍വ്വം തീരുമാനമെടുത്തില്ല എന്നാണ് ശിവസേന നേതാക്കള്‍ പ്രതികരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമാകുക എന്നതായിരുന്നു ഈ അവസരത്തില്‍ സേനയ്ക്ക് മുന്നിലുള്ള ഉചിതമായ തീരുമാനം.

ഭരിക്കാനും ശ്രമിച്ചു

ഭരിക്കാനും ശ്രമിച്ചു

എന്‍ സി പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ വരെ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്‍ സി പി പരസ്യമായി എതിര്‍ത്തതോടെ ഇതും പാളി.

ബി ജെ പി പറഞ്ഞത് വ്യക്തം

ബി ജെ പി പറഞ്ഞത് വ്യക്തം

ശിവസേനയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളൊന്നും ബി ജെ പിക്ക് മുന്നില്‍ വിലപ്പോയില്ല. ശിവസേന സര്‍ക്കാരില്‍ വേണ്ടെന്ന് ഒരു മാസം മുമ്പ് തന്നെ ബി ജെ പി തീരുമാനം എടുത്തിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+