കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയുടെ വക്കില്‍ ബിജെപി... പ്രചാരണത്തിന് കരുത്തില്ല, സിദ്ധരാമയ്യയെ ഭയന്ന് നെട്ടോട്ടം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിനെ ഭയന്ന് യെഡിയൂരപ്പ സര്‍ക്കാര്‍. ഒരു സ്ഥലത്തും പ്രചാരണം ശക്തമല്ലെന്നാണ് റിപ്പോര്‍ട്ട്. വിമത ശല്യം രൂക്ഷമാണ്. ഇതിനിടയില്‍ മുഖ്യമന്ത്രിയെ സിദ്ധരാമയ്യ ശരിക്കും കുഴിയില്‍ ചാടിക്കുകയും ചെയ്തു. ഇതോടെ വലിയൊരു വിഭാഗം ജാതി വോട്ടുകള്‍ ബിജെപിയെ കൈവിടുമെന്നാണ് സൂചന. ഇതോടെ യെഡിയൂരപ്പ പ്രചാരണത്തിന്റെ സ്വഭാവം തന്നെ മാറ്റിയിരിക്കുകയാണ്.

15 മണ്ഡലങ്ങളിലും പ്രചാരണത്തിനായി യെഡിയൂരപ്പ തന്നെ ഇറങ്ങിയിരിക്കുകയാണ്. കൂടെ നിന്ന് വിജയിക്കുമെന്ന് പറയുന്നവര്‍ തന്നെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് യെഡിയൂരപ്പ സംശയിക്കുന്നത്. എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കുക അസാധ്യമായ കാര്യമാണ്. അതുകൊണ്ട് തന്റെ പ്രചാരണം ശക്തമാക്കുകയും, ഒപ്പം പുതിയൊരു പ്രചാരണ ടീമിനെ കളത്തിലിറക്കുകയുമാണ് യെഡിയൂരപ്പ ചെയ്യാന്‍ പോകുന്നത്.

യെഡിയൂരപ്പയ്ക്ക് ഭയം

യെഡിയൂരപ്പയ്ക്ക് ഭയം

യെഡിയൂരപ്പ വലിയ ഭയത്തിലാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടാണ് നേരിട്ട് തന്നെ 15 മണ്ഡലങ്ങളിലും പ്രചാരണം നടത്താനും, മറ്റുള്ളവരുടെ പ്രചാരണത്തെ നിരീക്ഷിക്കാനും തീരുമാനിച്ചത്. 8 സീറ്റെങ്കിലും കുറഞ്ഞത് ലഭിച്ചാലേ സര്‍ക്കാര്‍ നിലനില്‍ക്കൂ. എന്നാല്‍ ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവര്‍ ജാതി സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്നത് കൊണ്ട് പിടിച്ച് നില്‍ക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിക്കുന്നില്ല. അതേസമയം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് യെഡിയൂരപ്പ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുന്നത്.

ഇവര്‍ തോറ്റാല്‍

ഇവര്‍ തോറ്റാല്‍

അത്താനി, കാഗവാഡ്, ഗോഖക്ക് എന്നീ മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഗോഖക്ക് രമേശ് ജാര്‍ക്കിഹോളി മത്സരിക്കുന്ന മണ്ഡലമാണ്. ഇവിടെ വിജയിക്കേണ്ടത് യെഡിയൂരപ്പയ്ക്ക് അഭിമാനപ്രശ്‌നമാണ്. എന്നാല്‍ ജാര്‍ക്കിഹോളി ബിജെപി വിമതര്‍ തന്നെ പരാജയപ്പെടുത്തുമെന്നാണ് സൂചന. ബിജെപി നേതാവും വിമത സ്ഥാനാര്‍ത്ഥിയുമായ രാജു കാഗെയാണ് കാഗവാഡില്‍ യെഡിയൂരപ്പയ്ക്ക് തലവേദന. കോണ്‍ഗ്രസ് വിമതന്‍ ശ്രീമന്ദ് പാട്ടീല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ കാഗെ കോണ്‍ഗ്രസിന്റെ കൂടെയാണ്.

ഗോഖക്കില്‍ നെഞ്ചിടിപ്പ്

ഗോഖക്കില്‍ നെഞ്ചിടിപ്പ്

ഗോഖക്കില്‍ രമേശ് ജാര്‍ക്കിഹോളിക്കെതിരെ ബിജെപി വിമതനായ അശോക് പൂജാരിയാണ് മത്സരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ജെഡിഎസ്സ് ടിക്കറ്റിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ലഖന്‍ ജാര്‍ക്കിഹോളിയും ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. ഇവര്‍ രണ്ടുപേരും രമേശിന്റെ വോട്ട് പിളര്‍ത്തും. യെല്ലാപൂര്‍, റാണബെന്നൂര്‍, ഹിരേകെരൂര്‍ എന്നിവടങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ പ്രചാരണം നടത്താനാണ് യെഡിയൂരപ്പ ലക്ഷ്യമിടുന്നത്. നവംബര്‍ 25ന് വിജയനഗര്‍, കെആര്‍ പേട്ട്, ഹുന്‍സൂര്‍ എന്നിവിടങ്ങളിലും പിന്നീട് ചിക്ബല്ലാപൂര്‍, യശ്വന്ത്പൂര്‍, ശിവാജിനഗര്‍, ഹോസ്‌കോട്ടെ, കെആര്‍പുരം, മഹാലക്ഷ്മി എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലായി യെഡിയൂരപ്പ എത്തും.

വികാരാധീനനായി മുഖ്യമന്ത്രി

വികാരാധീനനായി മുഖ്യമന്ത്രി

ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത് യെഡിയൂരപ്പയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ജീവന്‍ മരണ പോരാട്ടമായി യെഡിയൂരപ്പ ഇതിനെ കാണുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തില്‍ വികാരാധീനനായിട്ടാണ് അദ്ദേഹം സംസാരിച്ചത്. ഇത് നമ്മുടെ അവസാനത്തെ മന്ത്രിസഭാ യോഗമാവാതിരിക്കട്ടെ എന്ന് അദ്ദേഹം മന്ത്രിമാരോട് പറയുകയും ചെയ്തു. കൈയ്യിലുള്ള എല്ലാ ആയുധവും വെച്ച് പോരാടാന്‍ ഓരോ നേതാവും തയ്യാറാവണമെന്നും യെഡിയൂരപ്പ ഇവരോട് പറഞ്ഞു.

സിദ്ധരാമയ്യയുടെ ട്രാപ്പ്

സിദ്ധരാമയ്യയുടെ ട്രാപ്പ്

കര്‍ണാടക നിയമ മന്ത്രി സി മധുസ്വാമി കനകപീഠ ആചാര്യന്‍ ഈശ്വര നന്ദപുരി സ്വാമിയുമായി നടത്തി വാക്കേറ്റമാണ് യെഡിയൂരപ്പയ്ക്ക് ഏറ്റവും തലവേദനയായിരിക്കുന്നത്. ഒരു റോഡിന് 16ാം നൂറ്റാണ്ടിലെ സന്ന്യാസി കനകദാസന്റെ പേര് വെക്കുന്നതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. കനകദാസന്‍ കുറുബ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഇത് കൈവിട്ട് പോയിരിക്കുകയാണ്. സസിദ്ധരാമയ്യ ഈ കാര്‍ഡ് നന്നായി ഉപയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നിര്‍ത്തിയ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും കുറുബ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതോടെ യെഡിയൂരപ്പ മാപ്പുപറഞ്ഞ് രംഗത്തെത്തി.

കുറുബ പ്രബല വിഭാഗം

കുറുബ പ്രബല വിഭാഗം

കര്‍ണാടകത്തിലെ പ്രബല വിഭാഗമാണ് കുറുബര്‍. കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ ഈ വിഭാഗത്തിലുണ്ട്. ഡികെ ശിവകുമാറിനെ എതിര്‍ത്താണ് ഈ വിഭാഗത്തിലുള്ളവരെ സിദ്ധരാമയ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബിജെപി നാല് സ്ഥാനാര്‍ത്ഥികളെ ഈ വിഭാഗത്തില്‍ നിന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൊക്കലിഗയ്ക്ക് പുറമേ ഇവരും കൂടി പിന്തുണച്ചാല്‍ 13 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. എന്നാല്‍ കുറുബ വിഭാഗം ഇതുവരെ ബിജെപിയെ പിന്തുണച്ചിട്ടില്ല. അതിന് പുറമേ മധുസ്വാമിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും കുറുബ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ശക്തിപ്പെടുമോ?

കോണ്‍ഗ്രസ് ശക്തിപ്പെടുമോ?

വിമതരെ പുറത്താക്കാനുള്ള എല്ലാ ശ്രമവും സിദ്ധരാമയ്യ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ കമല നടപ്പാക്കാന്‍ യെഡിയൂരപ്പയ്ക്ക് പണം നല്‍കിയത് എംടിബി നാഗരാജാണെന്ന് യെഡിയൂരപ്പ വെളിപ്പെടുത്തി. ഞാനൊരിക്കലും നാഗരാജില്‍ നിന്ന് പണം കടംവാങ്ങിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ബൈര ഗൗഡയ്ക്ക് അദ്ദേഹം പണം നല്‍കിയിട്ടില്ല. അദ്ദേഹം അത് തിരിച്ച് നല്‍കുകയും ചെയ്തു. അദ്ദേഹം ആശങ്കയിലായത് കൊണ്ട് ഓരോന്ന് പറഞ്ഞിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം വിമതരെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും പ്രധാന ലക്ഷ്യമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പില്‍ തകരും; എട്ടിടത്ത് രക്ഷയില്ല!! ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്ഉപതിരഞ്ഞെടുപ്പില്‍ തകരും; എട്ടിടത്ത് രക്ഷയില്ല!! ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട്

English summary
desperate to win yediyurappa to launch campaign blitz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X