കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊക്കെ ചെയ്താലും ഗോവയില്‍ ബിജെപി സേഫ്! കണക്കുകള്‍ ഇങ്ങനെ! അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്!

  • By
Google Oneindia Malayalam News

മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ മരണത്തോടെ ഗോവന്‍ രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയില്‍. പരീക്കറുടെ മരണത്തിന് പിന്നാലെ ഭരണം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി ബിജെപി അര്‍ധരാത്രിയിലും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഏത് വിധേനയും അധികാരം പിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിക്കുകയും ചെയ്തു.

<strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി</strong>പെണ്‍സൗഹൃദം ഇഷ്ടമായില്ല! സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടില്‍ കയറി ആക്രമിച്ചെന്ന പരാതി

കോണ്‍ഗ്രസ് എത്രയൊക്കെ നീക്കങ്ങള്‍ നടത്തിയാലും ബിജെപിക്ക് ഗോവയില്‍ അധികാരം നഷ്ടമായേക്കില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം അറ്റകൈ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്

 ഇനി എന്ത് ?

ഇനി എന്ത് ?

ഞായറാഴ്ച വൈകീട്ടാണ് ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ മൂലം ഒരു വര്‍ഷത്തിന് മുകളിലായി അദ്ദേഹം ചികിത്സയിലായിരുന്നു. മുഖ്യമന്ത്രിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിക്കായി ബിജെപി ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെയായിരുന്നു പരീക്കറുടെ മരണം.

 തക്കം നോക്കി കോണ്‍ഗ്രസ്

തക്കം നോക്കി കോണ്‍ഗ്രസ്

അതിനിടെ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം കോണ്‍ഗ്രസ് സജീവമാക്കുകയും ചെയ്തു. സര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്നും നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണ മൃദുല സിന്‍ഹയ്ക്ക് കത്തയച്ചിരുന്നു.ശനിയാഴ്ചയാണ് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തയച്ചത്.

 വിട്ടുകൊടുക്കാതെ ബിജെപി

വിട്ടുകൊടുക്കാതെ ബിജെപി

2017 ല്‍ ഫെബ്രുവരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 17 സീറ്റുകളായിരുന്നു അന്ന് കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ സഖ്യകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു.

 ഉലഞ്ഞ് ബിജെപി

ഉലഞ്ഞ് ബിജെപി

സംസ്ഥാനത്തെ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി എംഎല്‍എയുമായ ഫ്രാന്‍സിസ് ഡിസൂസ ഫെബ്രുവരിയില്‍ അന്തരിച്ചിരുന്നു. രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുകയും ചെയ്തു. ഇതോടെ ഗോവ നിയമസഭയുടെ ശക്തി 40 ല്‍ നിന്നും 37 ആയി കുറഞ്ഞു.

 നിയമസഭയില്‍

നിയമസഭയില്‍

മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23ന് ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിൽ മുഖ്യമന്തിയുൾപ്പെടെയുള്ള ബിജെപി എംഎൽഎമാരുടെ എണ്ണം 13 ആണ്.

 വിടാതെ പിടിച്ച് കോണ്‍ഗ്രസ്

വിടാതെ പിടിച്ച് കോണ്‍ഗ്രസ്

എന്നാല്‍ പരീക്കറുടെ മരണത്തോടെ ഇത് 12 ആയി കുറഞ്ഞു.അതേസമയം കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം പതിനാലുമാണ്. ഈ അവസരത്തിലാണ് സര്‍ക്കാര്‍ രൂപീകരണം എന്ന ആവശ്യം വീണ്ടും കോണ്‍ഗ്രസ് ഉന്നയിച്ചത്.

 അംഗബലം ഉണ്ട്

അംഗബലം ഉണ്ട്

നേരത്തെ കോണ്‍ഗ്രസിന് 17 എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കിലും 3 പേര് പിന്നീട് ബിജെപിയിലേക്ക് കളം മാറിയിരുന്നു.അതേസമയം സഖ്യകക്ഷികളേയും ചേര്‍ത്ത് ഇപ്പോഴും ബിജെപിക്ക് 20 അംഗങ്ങള്‍ നിയമസഭയില്‍ ഉണ്ട്. 19 ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗ സംഖ്യ.

 ചരടുവലിച്ച് ഗഡ്ഗരി

ചരടുവലിച്ച് ഗഡ്ഗരി

അതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെ ഉളള മുതിര്‍ന്ന നേതാക്കള്‍ ഗോവയില്‍ എത്തി. സഖ്യകക്ഷികളുമായി നേതാക്കള്‍ ചര്‍ച്ച നടത്തി വരികയാണ്. മഹാരാഷ്ട്ര ഗോമന്ത് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായാണ് ചര്‍ച്ച.

 മുഖ്യമന്ത്രി സ്ഥാനത്തിനായി

മുഖ്യമന്ത്രി സ്ഥാനത്തിനായി

മൂന്ന് എംഎല്‍എമാരുള്ള എജിപിയില്‍ നിന്നും മുഖ്യമന്ത്രി ആകാനുള്ള സന്നദ്ധത എംഎല്‍എ സുദീന്‍ ധവലികര്‍ ഗഡ്കരിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഗോവ ഫോരവേഡ് പാര്‍ട്ടിയും അവകാശം ഉന്നയിച്ചു.

 വാളെടുത്ത് സഖ്യകക്ഷി

വാളെടുത്ത് സഖ്യകക്ഷി

പരീക്കര്‍ മുഖ്യമന്ത്രി ആയതിനാല്‍ മാത്രമാണ് സര്‍ക്കാരിനെ പിന്തുണച്ചതെ്നും ഇനി പിന്തുണയ്ക്കണോ എന്ന കാര്യം ആലോചിക്കണമെന്നുമാണ് ഗോവ ഫേര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദ്ദേശായി പറഞ്ഞത്.

 അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്

അറ്റകൈ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ്

ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മൂന്ന് എംഎല്‍എമാരാണ് ഉള്ളത്. സഖ്യകക്ഷികള്‍ കാല് വാരിയാല്‍ ബിജെപിയുടെ അവസ്ഥ പരിതാപകരമാകും. ഈ സാഹചര്യത്തില്‍ അറ്റകൈ പ്രയോഗിക്കാന്‍ തന്നെയാകും കോണ്‍ഗ്രസ് നീക്കമെന്നാണ് കണക്കാക്കപ്പെടുന്നത്.

<strong>സംസ്ഥാനത്ത് കടല്‍ തിളച്ച് മറിയുന്നു! ഉള്‍ക്കടലില്‍ അത്യുഷ്ണ പ്രതിഭാസം!</strong>സംസ്ഥാനത്ത് കടല്‍ തിളച്ച് മറിയുന്നു! ഉള്‍ക്കടലില്‍ അത്യുഷ്ണ പ്രതിഭാസം!

English summary
Despite Congress Claim, BJP Safe In Goa Assembly: 10 Points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X