വിവാദ മന്ത്രി മഹേഷ് ശര്‍മ ഇനിമുതല്‍ അബ്ദുള്‍കലാമിന്റെ വീട്ടില്‍ താമസിക്കും!
ദില്ലി: മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍കലാമിനെതിരെ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഇനിമുതല്‍ അബ്ദുള്‍കലാമിന്റെ വസതിയില്‍ താമസിക്കും. വിവാദ പ്രസ്താവന ഇറക്കിയാല്‍ എന്താണ് കുഴപ്പം, അബ്ദുള്‍ കലാം താമസിച്ച വീട് മഹേഷ് ശര്‍മ കൈക്കലാക്കിയല്ലോ. മഹേഷ് ശര്‍മ ഇനിമുതല്‍ പുതിയ മേല്‍ വിലാസത്തിലാണ് അറിയപ്പെടുക.
ദില്ലിയില്‍ എപിജെ അബ്ദുള്‍കലാം ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയാണ് മഹേഷ് ശര്‍മ്മയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ദില്ലി രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വീട്ടിലേക്ക് മഹേഷ് ശര്‍മ ഉടന്‍ താമസം മാറുമെന്നാണ് വിവരം. അബ്ദുള്കലാമിനോട് ഏറെ ബഹുമാനമുണ്ടെന്നും അദ്ദേഹം ഉപയോഗിച്ച വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഹേഷ് ശര്‍മ വ്യക്തമാക്കി.

എന്നാല്‍, അബ്ദുള്‍കലാം താമസിച്ച വീട് മഹേഷ് ശര്‍മ്മയ്ക്ക് നല്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് രാഷ്ട്രീയ നേതാക്കന്മാര് രംഗത്തെത്തിയിട്ടുണ്ട്. അബ്ദുള്‍കലാമിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് മഹേഷ് ശര്‍മയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മുസ്ലീമാണെങ്കിലും അബ്ദുള്‍ കലാം ദേശീയവാദിയാണെന്ന് മഹേഷ് ശര്‍മ നേരത്തെ പ്രസ്താവിച്ചിരുന്നു. ദില്ലിയിലെ ഔറഗസേബ് റോഡിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയതിനെതിരെയും മഹേഷ് ശര്‍മ രംഗത്തുവന്നിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications