കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ മന്ത്രി മഹേഷ് ശര്‍മ ഇനിമുതല്‍ അബ്ദുള്‍കലാമിന്റെ വീട്ടില്‍ താമസിക്കും!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍കലാമിനെതിരെ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഇനിമുതല്‍ അബ്ദുള്‍കലാമിന്റെ വസതിയില്‍ താമസിക്കും. വിവാദ പ്രസ്താവന ഇറക്കിയാല്‍ എന്താണ് കുഴപ്പം, അബ്ദുള്‍ കലാം താമസിച്ച വീട് മഹേഷ് ശര്‍മ കൈക്കലാക്കിയല്ലോ. മഹേഷ് ശര്‍മ ഇനിമുതല്‍ പുതിയ മേല്‍ വിലാസത്തിലാണ് അറിയപ്പെടുക.

ദില്ലിയില്‍ എപിജെ അബ്ദുള്‍കലാം ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയാണ് മഹേഷ് ശര്‍മ്മയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ദില്ലി രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വീട്ടിലേക്ക് മഹേഷ് ശര്‍മ ഉടന്‍ താമസം മാറുമെന്നാണ് വിവരം. അബ്ദുള്‍കലാമിനോട് ഏറെ ബഹുമാനമുണ്ടെന്നും അദ്ദേഹം ഉപയോഗിച്ച വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മഹേഷ് ശര്‍മ വ്യക്തമാക്കി.

mahesh-sharma

എന്നാല്‍, അബ്ദുള്‍കലാം താമസിച്ച വീട് മഹേഷ് ശര്‍മ്മയ്ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് രാഷ്ട്രീയ നേതാക്കന്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. അബ്ദുള്‍കലാമിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് മഹേഷ് ശര്‍മയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മുസ്ലീമാണെങ്കിലും അബ്ദുള്‍ കലാം ദേശീയവാദിയാണെന്ന് മഹേഷ് ശര്‍മ നേരത്തെ പ്രസ്താവിച്ചിരുന്നു. ദില്ലിയിലെ ഔറഗസേബ് റോഡിന് അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയതിനെതിരെയും മഹേഷ് ശര്‍മ രംഗത്തുവന്നിരുന്നു.

English summary
The Culture Minister of India, Mahesh Sharma had garnered a lot of criticism last month for his remarks on former President Dr APJ Abdul Kalam, when he described Dr Kalam as 'great man who was a nationalist and humanist despite being a Muslim'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X