കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ തലവേദന ഒഴിയാതെ ബിജെപി; ഹിന്ദു യുവവാഹിനി 64 സീറ്റില്‍ മല്‍സരിക്കും

കിഴക്കന്‍ യുപിയില്‍ ബിജെപിക്കെതിരേ 64 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഹിന്ദു യുവവാഹിനി അറിയിച്ചു.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ അധികാരം പിടിക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കുന്ന ബിജെപിയില്‍ ഒന്നിന് പിറകെ ഒന്നായി വിമതസ്വരങ്ങള്‍ ഉയരുന്നു. കിഴക്കന്‍ യുപിയില്‍ ബിജെപിക്കെതിരേ 64 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഹിന്ദു യുവവാഹിനി അറിയിച്ചു.

സ്ഥാപക നേതാവ് യോഗി ആദിത്യനാഥിന്റെ അഭ്യര്‍ഥന തള്ളിയാണ് ഹിന്ദുയുവ വാഹിനി ബിജെപിക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. യുപിയില്‍ ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണ് ഹിന്ദു യുവവാഹിനിയുടെ പ്രധാന ആവശ്യം.

പുതിയ തലവേദന

ഫെബ്രുവരി 11 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതില്‍ 150 സീറ്റുകളില്‍ മല്‍സരിക്കാന്‍ ആളെ കിട്ടാതെ പാര്‍ട്ടി പ്രയാസപ്പെടവെയാണ് പുതിയ തലവേദനയായി ഹിന്ദു യുവവാഹിനി രംഗത്ത് വന്നിരിക്കുന്നത്.

മുറവിളി യോഗി ആദിത്യനാഥിന് വേണ്ടി

നേരത്തെ സമാനമായ ആവശ്യം സംഘടനയുടെ പലരും ഉന്നയിച്ചിരുന്നെങ്കിലും യോഗി ആദിത്യനാഥ് എംപി ഇക്കാര്യം തള്ളിയിരുന്നു. ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പുരോഹിത ശ്രേഷ്ഠനാണ് അഞ്ച് തവണ എംപിയായ ആദിത്യനാഥ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ലക്‌നൗവില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പുറത്തിറക്കുമ്പോള്‍ ആദിത്യനാഥ് കൂടെയുണ്ടായിരുന്നു. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനാണ് ആദിത്യനാഥ്.

പിന്നോട്ടില്ലെന്ന് നേതാക്കള്‍

എന്നാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാതെ തങ്ങള്‍ പിന്നോട്ടില്ലെന്ന് ഹിന്ദു യുവവാഹിനി മേധാവി സുനില്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ യോഗി ആദിത്യനാഥിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതൈന്നും അദ്ദേഹം പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആവണമെന്നും സിങ് ആവശ്യപ്പെട്ടു.

ആറ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഗോരഖ്പൂരിലെ ആറ് മണ്ഡലത്തിലേക്ക് സംഘടന സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഞായറാഴ്ച 12 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് അവര്‍ പറയുന്നത്.

പ്രതിഷേധം തുടരുന്നു

യോഗി ആദിത്യനാഥിന് സ്വാധീനമുള്ള മേഖലയാണ് കിഴക്കന്‍ യുപി. ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുയുവ വാഹിനി പ്ലക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബിജെപി

യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ നിലവിലെ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടില്ല. രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ് കിഴക്കന്‍ യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് നാലിനും എട്ടിനും. വോട്ടെണ്ണല്‍ 11നാണ്.

English summary
The Hindu Yuva Vahini, which has added to the BJP's headaches by threatening to field 64 candidates in eastern Uttar Pradesh against the party, has made it clear it will not reconsider its decision even after founder, Yogi Adityanath, has distanced himself from it today. Not unless the BJP announces the Yogi as its chief ministerial candidate in UP, where elections will be held in seven phases from February 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X