കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി? ക്രിമിനല്‍ കേസിലെ പ്രതികളുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോടതി

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച കാര്യങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ പാര്‍ട്ടിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അവരെ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കാരണം വിശദീകരിക്കണമെന്നുമാണ് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ വിലയിരുത്തിയാണ് കോടതിയുടെ നീക്കം.

'ഇത് വലിയ കഷ്ടമാണ്'; ശോഭ സുരേന്ദ്രന്റെ വീഡിയോ തിരിഞ്ഞു കൊത്തുന്നു, സോഷ്യൽ മീഡിയയിൽ വൈറലായി ട്രോൾ!!'ഇത് വലിയ കഷ്ടമാണ്'; ശോഭ സുരേന്ദ്രന്റെ വീഡിയോ തിരിഞ്ഞു കൊത്തുന്നു, സോഷ്യൽ മീഡിയയിൽ വൈറലായി ട്രോൾ!!

സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പ് 48 മണിക്കൂറിനുള്ളിൽ ഇവരുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ നിര്‍ബന്ധമായും പാർട്ടി വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും മാധ്യങ്ങളിലും പ്രസിദ്ധീകരിക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. ഇവരുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടായിട്ടും എന്തുകൊണ്ട് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിനും പാർട്ടികൾ വിശദീകരണം നൽകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ഥാനാര്‍ത്ഥികളെ തിര‍ഞ്ഞെടുക്കേണ്ടത് മെറിസ്റ്റ് അടിസ്ഥാനത്തിലാണ് വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും കോടതി പാര്‍ട്ടികളോട് നിര്‍ദേശിക്കുന്നു. ജയസാധ്യതയെന്നത് ന്യായീകരണം മാത്രമാണെന്നും കോടതി പറയുന്നു.

 കോടതിയലക്ഷ്യം

കോടതിയലക്ഷ്യം


രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ല. ഇത് കോടതിയലക്ഷ്യമായാണ് കണക്കാക്കപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ അഭിഭാഷകരായ അശ്വിനി കുമാര്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

ഭരണഘടനാ ബെഞ്ച് നിര്‍ദേശം

ഭരണഘടനാ ബെഞ്ച് നിര്‍ദേശം

ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒഴിവാക്കുന്നതിന് നിയമം കൊണ്ടുവരാന്‍ 2018 സെപ്തംബറിലാണ് അ‍ഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കുറ്റവാളികളായിരുന്നവര്‍ പാര്‍ട്ടിയുടെ പ‍ദവികള്‍ വഹിക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഭരണഘടനാ ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

 നടപടികള്‍ സ്വീകരിച്ചില്ല

നടപടികള്‍ സ്വീകരിച്ചില്ല


കോടതി ഉത്തരവ് പുറത്തുവന്നെങ്കിലും രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണം തടയുന്നതിനായി കേന്ദ്രസര്‍ക്കാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കാണിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് കോടതിയലക്ഷ്യം ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളാണ് വിട്ടുനില്‍ക്കേണ്ടതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

 കമ്മീഷനെതിരെ ആരോപണം

കമ്മീഷനെതിരെ ആരോപണം


സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മൂന്ന് തവണ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന കോടതി ഉത്തരവ് നേരത്തെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാനും കമ്മീഷന് കഴിഞ്ഞില്ലെന്നാണ് ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാണിക്കുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 50 ശതമാനത്തോളം എംഎല്‍എമാരും ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്.

English summary
Detail Candidates' Criminal History On Sites, Social Media: Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X