കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ട് വ്യോമാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ തേടി മമത ബാനര്‍ജി, ഉറി,പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മോദി നിഷ്ക്രിയത്വം പാലിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബാലക്കോട്ട് വ്യോമാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ തേടി മമത ബാനര്‍ജി | Oneindia Malayalam

ദില്ലി: ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് മമത ബാനര്‍ജി. ജെയ്ഷെ മുഹമ്മദ് ഭീകരതാവളത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബാധ്യസ്ഥരാണെന്നും മമത ബാനര്‍ജി പറയുന്നു. വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്നും അവര്‍ ആരാണെന്നും അറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അവകാശമുണ്ട്. ശരിയായ വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെടുന്നു.

<br> അഭിനന്ദന്‍റെ മോചനം ഇമ്രാന് മുന്നെ ട്രംപ് പ്രവചിച്ചു; നിര്‍ണ്ണായകമായത് അമേരിക്ക, സൗദി, യുഎഇ ഇടപെടല്‍
അഭിനന്ദന്‍റെ മോചനം ഇമ്രാന് മുന്നെ ട്രംപ് പ്രവചിച്ചു; നിര്‍ണ്ണായകമായത് അമേരിക്ക, സൗദി, യുഎഇ ഇടപെടല്‍

രാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ജവാന്മാരുടെ മൃതദേഹത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് കണ്ടു നില്‍ക്കാന്‍ സാധിക്കില്ല എന്നും മമത ബംഗാളില്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷകാലത്തിനുള്ളില്‍ നരേന്ദ്രമോദി ഗവണ്‍മെന്റ് ഒന്നും തന്നെ ചെയ്തില്ലെന്നും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ജീവത്യാഗം ചെയ്യുമ്പോള്‍ നിഷ്‌ക്രിയത്വം പാലിച്ചെന്നും മമത ആരോപിക്കുന്നു. ഉറിയിലും പത്താന്‍കോട്ടിലും ഭീകരാക്രമണം നടന്നപ്പോള്‍ ഗവര്‍ണ്‍മെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പറയുന്നു. ഈ ആക്രമണത്തിനെ കുറിച്ച് സൂചന ലഭിച്ചിട്ടും നടപടികളുണ്ടായില്ലെന്നും മമത ബാനര്‍ജി ആരോപിച്ചു.

mamata-banerjee-08

എന്നാല്‍ മമത ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ രംഗത്തെത്തി. വ്യോമാക്രമണത്തെ ചോദ്യം ചെയ്യുന്ന മമതയുടെ നടപടി ശരിയായില്ലെന്നും ഇതല്ല ഉചിതമായ സമയമെന്നും രാഹുല്‍ പറഞ്ഞു. മമത അവര്‍ വഹിക്കുന്ന സ്ഥാനത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ വ്യോമസേനയെ സംശയിച്ച് നേരിട്ടല്ലാതെ പാകിസ്താനിലെ ഭീകരവാദത്തെ മമത പിന്തുണയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശം ഉചിതമല്ലെന്നും രാഹുല്‍ പറഞ്ഞു.

English summary
Details of the Balakot air strike should be made in to public says Bangal CM Mamatha Banerjee,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X