Get Updates
Get notified of breaking news, exclusive insights, and must-see stories!

തടഞ്ഞുവച്ചത് നിയമവിരുദ്ധമായി; ഉത്തര്‍ പ്രദേശ് പൊലീസിനെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപുര്‍ മേഖലയിലെ സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക. കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തുമെന്ന് അറിയിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധിയെ യു പി പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.

ഇത് വകവയ്ക്കാതിരുന്ന പ്രിയങ്ക വീട്ടില്‍ നിന്ന് പുറത്തിറങ്ങി സംഘര്‍ഷബാധിത പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്നാണ് യു പി പൊലീസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ഉത്തര്‍ പ്രദേശ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. തന്നെ നിയമവിരുദ്ധമായാണ് യുപി പൊലീസ് തടങ്കലില്‍ പാര്‍പ്പിച്ചതെന്നാണ് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. പ്രിയങ്കയുടെ വാക്കുകളിലേക്ക്...

1

ഉത്തര്‍പ്രദേശ് പോലീസ് സീതാപൂരിനും ലഖിംപൂരിനും ഇടയിലുള്ള അതിര്‍ത്തിയില്‍ തന്റെ വാഹനം തടഞ്ഞുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദീപേന്ദര്‍ സിംഗ് ഹൂഡ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേര്‍ ആ കാറിലുണ്ടായിരുന്നു. ഞങ്ങളോടൊപ്പം മറ്റ് കാറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പോലീസ് ഞങ്ങളുടെ കാറിന്റെ താക്കോല്‍ എടുത്ത്, എവിടെയും പോകാന്‍ കഴിയില്ലെന്നും ഞങ്ങള്‍ അവരോടൊപ്പം പോകണമെന്നും പറഞ്ഞു.

2

തന്നോടൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ഉദ്യോഗസ്ഥര്‍ വളഞ്ഞു തള്ളിമാറ്റിയെന്നും പ്രിയങ്ക ആരോപിച്ചു. ഞാന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ്വാഹനത്തിനുളളില്‍ കയറ്റാന്‍ പോലും ശ്രമിച്ചു. ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ പോലീസാകാം, പക്ഷേ അറസ്റ്റ് വാറന്റോ ലീഗല്‍ നോട്ടീസോ ഇല്ലാതെ എന്നെ തടവിലാക്കാന്‍ കഴിയില്ലെന്ന്. ഞങ്ങള്‍ സെക്ഷന്‍ 144 പോലും ലംഘിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞു.

3

എന്നെ ഒരു കാറിനുള്ളില്‍ കയറ്റുന്നതും നിയമപരമായ അറിയിപ്പില്ലാതെ എവിടെയെങ്കിലും കൊണ്ടുപോകുന്നതും തട്ടിക്കൊണ്ടുപോകലിന് തുല്യമാകുമെന്ന് താന്‍ പൊലീസിനോട് പറഞ്ഞെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നു. സെക്ഷന്‍ 151 പ്രകാരം എന്നെ കസ്റ്റഡിയിലെടുക്കുകയാണെന്ന് അവര്‍ എന്നോട് പറഞ്ഞെന്നും പ്രിയങ്ക പറയുന്നു.

4

ദുരിതമനുഭവിക്കുന്നവരെ കാണാന്‍ പോകുന്ന പ്രതിപക്ഷ നേതാക്കളെ തടയുന്നതിന് വേണ്ടി ഉത്തര്‍ പ്രദേശ് ഹൈവേകളില്‍ ട്രക്കുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ലഖിംപൂര്‍ ഖേരിയിലെ അക്രമം തടയാന്‍ സേനയെ വിന്യസിക്കാന്‍ കഴിയാത്തതെന്ന് പ്രിയങ്ക ചോദിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷ കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്ന് സീതാപൂരിലെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയെന്നും പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു.

5

കഴിഞ്ഞ കുറച്ച് മണിക്കൂറുകളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെയായിരുന്നു, ഞാന്‍ എന്റെ ജോലി, എന്റെ കടമ ചെയ്യുമ്പോള്‍ അത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. പൊക്കവും വണ്ണവുമുള്ള ഒരു സ്ത്രീ എന്ന ഭാഗ്യം എനിക്കുണ്ട്. എനിക്ക് ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും പ്രിയങ്ക വ്യക്തമാക്കി.

Recommended Video

cmsvideo
    പ്രിയങ്ക അറസ്റ്റിൽ,കർഷക രോഷം ആഞ്ഞടിക്കുന്നു ,രാജ്യം കത്തുന്നു
    6

    അതേസമയം, പ്രിയങ്കയുടെ അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം നടത്തിയത്. കേരളത്തിലും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇവള്‍ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍. രാജീവ് ഗാന്ധിയുടെ പ്രിയ പുത്രി. തടസ്സങ്ങള്‍ എല്ലാം തകര്‍ത്തെറിഞ്ഞ് ജനങ്ങള്‍ക്ക് വേണ്ടി എന്നും ഒപ്പം നില്‍ക്കും. ജനാധിപത്യപരമായി സമരം നയിക്കുന്ന നേതാക്കളെ തടയുന്നത് സ്വേഛാധിപത്യമാണെന്ന് ചെന്നിത്തല പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+