കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ അക്രമങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ നേതാക്കളോ? രാം മാധവിന്റെ പ്രസ്താവനക്ക് പിന്നിലെന്ത്..

Google Oneindia Malayalam News

റിനബാർ: ജമ്മു കശ്മീരിൽ വീട്ടുതടങ്കലിലുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ ബിജെപി നേതാവ്. തടവിലുള്ള നേതാക്കളാണ് ജനങ്ങളോട് തോക്കെടുക്കാനും ത്യാഗം ചെയ്യാനുമുള്ള സന്ദേശങ്ങൾ നൽകുന്നതെന്നാണ് ബിജെപി നേതാവ് രാം മാധവ് ആരോപിക്കുന്നത്. ഞായറാഴ്ച ശ്രീനഗറിലെ ടാഗോർ ഹാളിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഒരു ബിജെപി നേതാവ് പൊതു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

തുര്‍ക്കിയെ കുരുക്കി ഇന്ത്യ, നാവിക കരാര്‍ റദ്ദാക്കി, പ്രതിരോധ മേഖലയിലും വിലക്കൊരുക്കി സര്‍ക്കാര്‍തുര്‍ക്കിയെ കുരുക്കി ഇന്ത്യ, നാവിക കരാര്‍ റദ്ദാക്കി, പ്രതിരോധ മേഖലയിലും വിലക്കൊരുക്കി സര്‍ക്കാര്‍

 അക്രമണങ്ങൾക്ക് പിന്നിലുള്ളതെന്ത്?

അക്രമണങ്ങൾക്ക് പിന്നിലുള്ളതെന്ത്?


എനിക്ക് ഈ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ജനങ്ങളോട് പറയാനുള്ളത് ആദ്യം ഇവർ ത്യാഗം ചെയ്തെന്നും പിന്നീട് ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുകയുമാണ് എന്നാണ്. ഇത്തരം രാഷ്ട്രീയക്കാർ പ്രവർത്തിക്കില്ല. മോദി സർക്കാരിന്റെ ആപ്തവാക്യമായ സബ്കാ സാത്ത്, സബ്കാ വികാസ് അനുസരിച്ച് പുതിയ സർക്കാർ കശ്മീരിൽ അധികാരത്തിലെത്തുമെന്നും രാം മാധവ് കൂട്ടിച്ചേർക്കുന്നു. ഞങ്ങൾ വികസനത്തിന്റേയും സമാധാനത്തിന്റെയും പാതയിലാണ് നീങ്ങുക. 200-300 പേരെ തടവിലാക്കിയതുകൊണ്ട് സമാധാനം സ്ഥാപിക്കപ്പെട്ടുവെന്നും ഇത് കാത്തു സൂക്ഷിക്കാൻ അവരോട് കൂടുതൽ കാലം വീട്ടുതടങ്കലിൽ കഴിയാൻ ആവശ്യപ്പെടാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ആക്രമണങ്ങൾ കുറഞ്ഞു...

ആക്രമണങ്ങൾ കുറഞ്ഞു...

കഴിഞ്ഞ കുറച്ച് മാസങ്ങളായി കശ്മീരിലെ അക്രമസംഭവങ്ങൾ ചുരുങ്ങിയെന്നും ഇപ്പോൾ ജമ്മു കശ്മീരിന് വികസനം, സമാധാനം എന്നീ രണ്ട് പാതകൾ മാത്രമാണുള്ളത്. പ്രതിബന്ധങ്ങളായി മാറുന്നവരെ ശക്തമായി കൈകാര്യം ചെയ്യുമെന്നും രാംമാധവ് താക്കീത് ചെയ്യുന്നു. ഇത്തരക്കാർക്ക് വേണ്ടി ഇന്ത്യയിൽ നിരവധി ജയിലുകളുണ്ട്.

 ആദ്യം കോൺഗ്രസ്

ആദ്യം കോൺഗ്രസ്


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന വിഷയം ആദ്യം മുന്നോട്ടുവച്ചത് കോൺഗ്രസാണ്. സമയാനുസൃമായി കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാകുമെന്ന് നെഹ്രുവും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അത് സംഭവിച്ചെന്നുമുള്ള തരത്തിലുള്ള പ്രതികരണമാണ് രാം മാധവിൽ നിന്ന് പുറത്തുവന്നിട്ടുള്ളത്.

മറുപടി ഇങ്ങനെ..

മറുപടി ഇങ്ങനെ..


ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ തൊഴിലും ഭൂമിയും നഷ്ടപ്പെടുമെന്ന പരാമർശത്തിനും രാം മാധവ് മറുപടി നൽകി. എവിടെയാണ് അതെല്ലാം പോകുന്നത്? ജനങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. ഔരോ ജോലിയും ഈ ജാതിയിൽപ്പെട്ടവർക്കാണ് പോകുന്നത്. എന്നാൽ ജനങ്ങൾ പ്രചാരണങ്ങൾക്ക് പിന്നാലെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 നയിക്കാൻ പുതിയ നേതൃത്വം

നയിക്കാൻ പുതിയ നേതൃത്വം

സംസ്കാരം, പൈതൃകം, കശ്മീരികളായ യുവാക്കളുടെ വിദ്യാഭ്യാസം, ജോലി എന്നിവ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പുതിയ നേതൃത്വത്തിന് രൂപം നൽകാൻ ബിജെപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ കുടുംബ രാഷ്ടീയവും പക്ഷപാതവുമാണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇപ്പോഴത്തെ ആവശ്യം പുതിയ നേതൃത്വമാണ്. വാർത്താവിനിമയ സംവിധാനങ്ങൾ വിഛേദിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലോകം മുഴുവൻ മോദിയെ ഭയപ്പെടുന്നു. എന്നാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന പ്രതികരണമാണ് ലഭിച്ചത്. കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. റോഡുകളിൽ തിരക്കുണ്ട്. ഞാൻ ബാട്ട് മലൂവിൽ ഗതാഗതക്കുരുക്കിൽപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

English summary
Detained J&K Leaders Inciting People to Pick Up Guns and Make a Sacrifice, Says BJP's Ram Madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X