കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തടങ്കൽ എക്കാലത്തേയ്ക്കും ആകാൻ കഴിയില്ല' മെഹബൂബ വിഷയത്തിൽ സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ വെച്ച വിഷയത്തിൽ കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരു പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിനും ജമ്മു കശ്മീർ സർക്കാരിനും ഒരു വർഷത്തിലധികം ആളുകളെ വീട്ടുതടങ്കലിൽ വെയ്ക്കാൻ അധികാരികൾക്ക് കഴിയുമോ എന്നാണ് സുപ്രീം കോടതി ഉന്നയിച്ചിട്ടുണ്ട്. മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ മെഹബൂബയുടെ വീട്ടുതടങ്കൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് സഞ്ജയ് കെ കൌൾ അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്.

 ഹണി ട്രാപ്പിലൂടെ ഡിആർഡിഒ ഉദ്യോഗസ്ഥനെ ബന്ദിയാക്കി; 10 ലക്ഷം ആവശ്യപ്പെട്ട് സംഘം, ഒടുവിൽ സംഭവിച്ചത് ഹണി ട്രാപ്പിലൂടെ ഡിആർഡിഒ ഉദ്യോഗസ്ഥനെ ബന്ദിയാക്കി; 10 ലക്ഷം ആവശ്യപ്പെട്ട് സംഘം, ഒടുവിൽ സംഭവിച്ചത്

തടങ്കൽ എത്രകാലം?

തടങ്കൽ എത്രകാലം?

പൊതുസുരക്ഷാ നിയമപ്രകാരം ഒരാളെ ഒരു വർഷത്തിലേറെ തടങ്കലിൽ വെയ്ക്കുന്നത് അനുവദനീയമാണോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു. മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി നീട്ടിയത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയിൽ നിന്ന് അറിയണമെന്നും കോടതി ചൂണ്ടിക്കാണിച്ചു. നേരത്തെയും ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ വീട്ടുതടങ്കലിൽ വെച്ചത് സംബന്ധിച്ച് നേരത്തെയും ഇതേ ചോദ്യം ഉയർന്നുവന്നിരുന്നു. എത്ര കാലത്തേക്ക് നിങ്ങൾക്ക് ജനങ്ങളെ തടങ്കലിൽ വെക്കാനാവും? അത് അത് വർഷത്തിൽ കൂടുതൽ ആകാൻ പാടുണ്ടോ? തടങ്കൽ ഒരുപാടുകാലം നീളാൻ പാടില്ലെന്നും ജസ്റ്റിസ് കൌൾ തുഷാർ മേത്തയോട് പറഞ്ഞു.

ആവശ്യം ഇങ്ങനെ

ആവശ്യം ഇങ്ങനെ

ജയിലുകളിൽ കഴിയുന്നവർക്ക് അനുവദിക്കുന്നത് പോലെ മെഹബൂബ മുഫ്തിക്ക് പ്രതിദിനം രണ്ട് ഫോൺകോൾ ചെയ്യാൻ അനുമതി നൽകണമെന്നാണ് അഭിഭാഷക നിത്യാ ബാലകൃഷ്ണൻ വാദിച്ചത്. അതേ സമയം മെഹബൂബ മുഫ്തിയെ എത്ര കാലത്തേക്കാണ് വീട്ടുതടങ്കലിൽ പാർപ്പിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് സുപ്രീംകോടതി ബെഞ്ചും ആവശ്യപ്പെട്ടു.

 പരസ്യപ്രസ്താവനകൾ

പരസ്യപ്രസ്താവനകൾ

കേസിന്റെ ഈ ഘട്ടത്തിൽ ഒരു നിരീക്ഷണവും നടത്തരുതെന്ന് ഞാൻ ഈ ബെഞ്ചിനോട് അഭ്യർത്ഥിയ്ക്കുകയാണ്. ഓരോ കേസും വ്യത്യസ്തമാണ്. ഇവിടെ തടങ്കലിൽ വെച്ചിട്ടുള്ളത് മുൻ മുഖ്യമന്ത്രിയെയാണ്. സംസ്ഥാനത്തെ രക്തച്ചൊരിച്ചിലിനെക്കുറിച്ച് അവർ പരസ്യ പ്രസ്താവനകൾ പുറപ്പെടുവിച്ചുവെന്നും സോളിസിറ്റർ ചൂണ്ടിക്കാണിക്കുന്നു.
അമിതാവേശത്തിൽ നിങ്ങൾ പലകാര്യങ്ങൾ പറയുന്നുണ്ട്. അതിൽ പലതും ശരിയായിരിക്കാം. എന്നിരുന്നാലും പതിറ്റാണ്ടുകളായി തീവ്രവാദത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം കാര്യങ്ങൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും മേത്ത ചൂണ്ടിക്കാണിച്ചു.

Recommended Video

cmsvideo
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി
നിർഭാഗ്യകരം

നിർഭാഗ്യകരം


"അത് നിർഭാഗ്യകരമാണ്. ഇത്തരം അത്ഭുതകരമായ ഒരു സംസ്ഥാനത്തിന് ഇതെല്ലാം കാണേണ്ടതായും അനുഭവിക്കേണ്ടായും വന്നുവെന്നും" സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു. സോളിസിറ്റർ ജനറൽ കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ സംബന്ധിച്ച് കോടതിയെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഒക്ടോബർ 15ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. അടുത്ത ദിവസം കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അധികൃതർ തയ്യാറായിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

English summary
'Detention Can't be Forever': SC questions Centre, J&K Admin on Mehbooba Mufti's House Arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X