മദര്‍ ഡയറിക്കും പൂട്ടു വീഴും, പാലില്‍ സോപ്പ് പൊടിയും മൃഗക്കൊഴുപ്പും
ദില്ലി: തങ്ങളുടെ പാലില്‍ ഡിറ്റര്‍ജെന്റ് അടങ്ങിയിട്ടില്ലെന്ന് മദര്‍ ഡയറി കമ്പനിയുടെ വാദം പൊളിഞ്ഞു. മദര്‍ ഡയറി പാലില്‍ സോപ്പ് പൊടിയും മൃഗക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ ലാബില്‍ നടന്ന പരിശോധനയിലാണ് തെളിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ ഗാസിയാബാദിലെ കടകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ നിലവാരം കുറഞ്ഞതാണെന്നും മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലെന്നുമുള്ള ആരോപണങ്ങള്‍ മദര്‍ ഡയറിക്കെതിരെ ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ കേന്ദ്ര ലാബിലേക്ക് പാല് പരിശോധനയ്ക്കായി അയക്കുകയാണുണ്ടായത്. ഗാസിയാബാദ് ഫുഡ് അഡ്മിനിസ്ട്രേഷനാണ് പാലിലെ മായം സംബന്ധിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന.

മദര്‍ ഡയറി മില്‍ക് നിലവാരം കുറഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ വിനീത് കുമാറാണ് കണ്ടെത്തിയത്. ഇത്തരം വസ്തുക്കള്‍ ദഹന വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, തങ്ങളുടെ പാലില്‍ ഡിറ്റര്‍ജെന്റ് അടങ്ങിയിട്ടില്ലെന്നാണ് മദര്‍ ഡയറി ഇതിന് വിശദീകരണം നല്‍കിയത്.
തങ്ങള്‍ കര്‍ശനമായ നിലവാര പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു മദര്‍ ഡയറി വക്താവ് ഇതിനെതിരെ പ്രതികരിച്ചത്. നാഷണല്‍ ഡെയറി ഡവലപ്മെന്റ് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് മദര്‍ ഡയറി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications