കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദര്‍ ഡയറിക്കും പൂട്ടു വീഴും, പാലില്‍ സോപ്പ് പൊടിയും മൃഗക്കൊഴുപ്പും

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: തങ്ങളുടെ പാലില്‍ ഡിറ്റര്‍ജെന്റ് അടങ്ങിയിട്ടില്ലെന്ന് മദര്‍ ഡയറി കമ്പനിയുടെ വാദം പൊളിഞ്ഞു. മദര്‍ ഡയറി പാലില്‍ സോപ്പ് പൊടിയും മൃഗക്കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ ലാബില്‍ നടന്ന പരിശോധനയിലാണ് തെളിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ ഗാസിയാബാദിലെ കടകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ നിലവാരം കുറഞ്ഞതാണെന്നും മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലെന്നുമുള്ള ആരോപണങ്ങള്‍ മദര്‍ ഡയറിക്കെതിരെ ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ കേന്ദ്ര ലാബിലേക്ക് പാല്‍ പരിശോധനയ്ക്കായി അയക്കുകയാണുണ്ടായത്. ഗാസിയാബാദ് ഫുഡ് അഡ്മിനിസ്‌ട്രേഷനാണ് പാലിലെ മായം സംബന്ധിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന.

mother-dairy

മദര്‍ ഡയറി മില്‍ക് നിലവാരം കുറഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ വിനീത് കുമാറാണ് കണ്ടെത്തിയത്. ഇത്തരം വസ്തുക്കള്‍ ദഹന വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, തങ്ങളുടെ പാലില്‍ ഡിറ്റര്‍ജെന്റ് അടങ്ങിയിട്ടില്ലെന്നാണ് മദര്‍ ഡയറി ഇതിന് വിശദീകരണം നല്‍കിയത്.

തങ്ങള്‍ കര്‍ശനമായ നിലവാര പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു മദര്‍ ഡയറി വക്താവ് ഇതിനെതിരെ പ്രതികരിച്ചത്. നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് മദര്‍ ഡയറി.

English summary
In yet another case of alleged adulteration and flouting of rules, the Central Food Laboratory, Kolkata has found detergent and frozen fat in Mother Dairy milk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X