കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ 'വലിയ ദൗത്യ'ത്തിനൊരുങ്ങി ദേവഗൗഡ, പതിവ് തെറ്റിക്കാതെ തുടക്കം, 5 ദിവസം യാഗം, വിശ്വാസം ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ സഖ്യ സർക്കാർ താഴെ വീണതിന് പിന്നാലെ ജെഡിഎസിന് കഷ്ടകാലമാണ്. ഉപതിര‍ഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും തിളങ്ങാൻ ജെഡിഎസിന് കഴിഞ്ഞിരുന്നില്ല. പാർട്ടിയിൽ നിന്നും മറുകണ്ടം ചാടുന്നവരും കുറവല്ല. ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നും 17 വിമതർ മറുകണ്ടം ചാടിയതോടെയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ താഴെ വീണത്.

പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന്പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന്

തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും കരകയറാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ജെഡിഎസ് നേതൃത്വം. പാർട്ടിയെ അടിമുടി ഉടച്ചു വാർക്കുന്നതിന് മുമ്പ് തുടർച്ചയായ അമ്പല ദർശനങ്ങൾ നടത്തുകയാണ് ദേവഗൗഡയും കുടുംബവും.

 ഈശ്വര വിശ്വാസം

ഈശ്വര വിശ്വാസം


മുൻ പ്രധാനമന്ത്രിയും ജെഡിഎസിൻറെ മുതിർന്ന നേതാവുമായി ദേവഗൗഡയുടെ ഈശ്വര വിശ്വാസം പ്രസിദ്ധമാണ്. മതപരമായ ആചാരങ്ങൾ നടത്തുന്നതിൽ നിന്നും അദ്ദേഹം പിന്നോട്ട് പോകാറില്ല. പാർട്ടി പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം ഈ ഈശ്വര വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നാണ് ദേവഗൗഡയുടെ പക്ഷം. ജെഡിഎസ് മറ്റൊരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് അദൃശ്യ ശക്തിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് ദേവഗൗഡയുടെ പ്രാർത്ഥന.

5 ദിവസം

5 ദിവസം

ദേവഗൗഡയും കുടുംബവും തുടർച്ചയായ 5 ദിവസം ശ്രിൻഗേരിയിലെ ശ്രീ ശാരദ പീതത്തിൽ സഹസ്ര ചന്ദ്രിക മഹായാഗം നടത്തി വരികയായിരുന്നു. ദുർഗാ ദേവിയെ പ്രീതിപ്പെടുത്താനുള്ളതാണ് ഈ പൂജ. പൂജ നടത്തുന്നയാൾക്ക് അയജ്ജമായ ശക്തികൾ ലഭിക്കുമെന്നാണ് വിശ്വാസം.

പ്രാർത്ഥനയോടെ തുടക്കം

പ്രാർത്ഥനയോടെ തുടക്കം

ഒരു പുതിയ രാഷ്ട്രീയ ദൗത്യം ആരുംഭിക്കുമ്പോഴെല്ലാം ദേവഗൗഡ യാഗങ്ങളും ഹോമങ്ങളും നടത്താറുണ്ടെന്നത് ശ്രദ്ധേയമാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ശ്രിൻഗേരിയിൽ ശത ചന്ദ്രിക യാഗം നടത്തിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ ജെഡിഎസ് കോൺഗ്രസ് സഖ്യത്തിനൊപ്പം ഭരണം പിടിക്കുകയും കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.

 വിശ്വാസം ഇങ്ങനെ

വിശ്വാസം ഇങ്ങനെ


16 എംപിമാർ മാത്രം ഒപ്പമുണ്ടായിരുന്നപ്പോഴാണ് 1996ൽ ദേവഗൗഡ പ്രധാനമന്ത്രിയാകുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷത്തിന്റെ പകുതി പോലും ഇല്ലാതിരുന്നിട്ടും കുമാരസ്വാമി രണ്ട് വട്ടം കർണാടകയുടെ മുഖ്യമന്ത്രിയായി. ദൈവികമായ ഇടപെടലാണ് പ്രതികൂല സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതെന്നാണ് ദേവഗൗഡയുടടെ വിശ്വാസമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ ദൗത്യം

പുതിയ ദൗത്യം

ജെഡിഎസ് പ്രവർത്തക കൺവെൻഷൻ നടക്കുന്നതിന് മുന്നോടിയായണ് ദേവഗൗഡ വീണ്ടും തുടർച്ചയായ യാഗങ്ങൾ നടത്തിയിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ അടുക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് നിർദ്ദേശം നൽകാനാണ് കൺവെൻഷൻ. ലോക്സഭ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെടുകയും എന്റെ പാർട്ടി കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, അതുകൊണ്ടാണ് പാർട്ടിയുടെ പുനരുദ്ധാരണത്തിനായി ഞാൻ യാഗം നടത്തിയത്. ദേവഗൗഡ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ തുംകൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച ദേവഗൗഡ പരാജയപ്പെടുകയായിരുന്നു.

English summary
Deva Gowda perform special rituals ahead of JDS workers convention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X