Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശുദ്ധ പദവി ലഭിക്കുന്ന സാധാരണ ഇന്ത്യക്കാരനായി ദേവസഹായം പിള്ള; ചടങ്ങുകൾ മെയ് 15ന് വത്തിക്കാനിൽ

വിശുദ്ധ പദവി ലഭിക്കുന്ന സാധാരണ ഇന്ത്യക്കാരനായി ദേവസഹായം പിള്ള; ചടങ്ങുകൾ മെയ് 15ന് വത്തിക്കാനിൽ

തിരുവനന്തപുരം: രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. അടുത്ത വർഷമാണ് ചടങ്ങുകൾ നടക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച ഹിന്ദുമത വിശ്വാസിയാണ് ദേവ സഹായം പിള്ള. വിശുദ്ധ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ സാധാരണക്കാരനും സഭയിലെ അംഗത്വമില്ലാത്ത വ്യക്തിയും എന്ന സവിശേഷതയും ഇദ്ദേഹത്തിന് ഉണ്ട്.
2022 മെയ് 15 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന വിശുദ്ധീകരണ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട ദേവ സഹായം പിള്ളയെയും മറ്റ് ആറ് വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് സഭാ അധികൃതർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് വിശുദ്ധരുടെ സഭയിൽ നടന്നു.

1

നീലകണ്ഠപിള്ള എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോ​ഗസ്ഥനായിരുന്നു ഇദ്ദേഹം. ഒരു ഡച്ച് ഉദ്യോ​ഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി ഇദ്ദേഹം അറിയുന്നത്. തുടർന്ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17 ന് ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തു മതം സ്വീകരിച്ചതിന് ശേഷം "ലാസറസ്" എന്ന പേര് സ്വീകരിച്ചു പിള്ള. ഈ പ്രക്രിയ പൂർത്തീകരിക്കുന്നതോടെ, സാധാരണക്കാരനായ ഇന്ത്യക്കാരൻ ആദ്യമായിവിശുദ്ധനായി മാറുമെന്ന് സഭ അറിയിച്ചു. പ്രാദേശിക ഭാഷയിൽ പറഞ്ഞാൽ "ലാസറസ്" എന്നാൽ "ദേവസഹായം", അല്ലെങ്കിൽ "ദൈവം എന്റെ സഹായം" എന്ന് വ്യക്തമാക്കുന്നു.

2

ഒരു പ്രസംഗിക്കുന്നതിനിടയിൽ " ജാതി വ്യത്യാസങ്ങൾക്കിടയിലും, എല്ലാ ആളുകളുടെയും സമത്വം ഉണ്ടാകണമെന്ന്" അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ, ഇതിൽ ഉയർന്ന വിഭാഗങ്ങളിൽ വലിയ തരത്തിലുളള വിദ്വേഷം ഉണർത്തി. 1749 - ൽ ഇത്തരം പ്രസംഗം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
    ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യലേക്ക്കേ,രളത്തിലും വരും..വിവരങ്ങൾ
    3

    മതം മാറിയതിനെ തുടർന്ന് അദ്ദേഹത്തെ കാരാ​ഗൃഹത്തിൽ അടച്ചു. 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. വത്തിക്കാൻ തയ്യാറാക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വർദ്ധിച്ചു വരുന്ന പ്രയാസങ്ങൾ സഹിച്ച ഇയാൾ വെടിയേറ്റപ്പോൾ രക്തസാക്ഷിത്വത്തിന്റെ കിരീടം അദ്ദേഹത്തിന് ലഭിച്ചു.300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്. അദ്ദേഹത്തിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ടവയെല്ലാം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ്. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു ഹിന്ദു നായർ കുടുംബത്തിൽ 1712 ഏപ്രിൽ 23 നാണ് ഇദ്ദേഹം ജനിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+