കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കി... അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സമയം വേണമെന്ന് ആവശ്യം

Google Oneindia Malayalam News

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി. നിലവിലുള്ള വിധി നടപ്പാക്കുന്നതിന് സമയം വേണമെന്നാണ് ആവശ്യം. അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് ബോര്‍ഡ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടൊപ്പം ദേസ്വം ബോര്‍ഡ് പ്രസിഡന്റ് സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. അതേസമയം കൂടുതല്‍ അളവില്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ശബരിമലയിലെ നിലവിലുള്ള അവസ്ഥയില്‍ സാധിക്കില്ലെന്നും, അതിനാല്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം തയ്യാറാക്കേണ്ടതുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

1

അതേസമയം ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അഭിപ്രായം തേടിയ ശേഷം തുടര്‍ നടപടിയുണ്ടാവൂ. ജനുവരി 22ന് മുമ്പ് യുവതീപ്രവേശം സംബന്ധിച്ച ഹര്‍ജി വീണ്ടും കേള്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി വിധി റദ്ദാക്കണമെന്ന് അയ്യപ്പ ഭക്തന്‍മാരുടെ ദേശീയ കൂട്ടായ്മ ഉന്നയിച്ചത്. ശബരിമലയിലെ സ്ഥിതി ശാന്തമാക്കാനാണ് ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും ബോര്‍ഡിനുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യണമെന്ന കാര്യത്തിലും ബോര്‍ഡിന് വ്യക്തതയില്ല. പ്രളയവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി.... സച്ചിന്‍ പൈലറ്റിനെ നേരിടുന്നത് മുസ്ലീം നേതാവ്!!അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി.... സച്ചിന്‍ പൈലറ്റിനെ നേരിടുന്നത് മുസ്ലീം നേതാവ്!!

ശബരിമലയില്‍ കോണ്‍ഗ്രസ് സമരരംഗത്തേക്ക്..... സര്‍ക്കാരിനെതിരെ തുറന്നടിച്ച് നേതാക്കള്‍!!ശബരിമലയില്‍ കോണ്‍ഗ്രസ് സമരരംഗത്തേക്ക്..... സര്‍ക്കാരിനെതിരെ തുറന്നടിച്ച് നേതാക്കള്‍!!

English summary
devaswom board seeks more time to implement sc orders in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X