കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ സഖ്യം പൊളിയാന്‍ കാരണം ആ നേതാവ്.... വെളിപ്പെടുത്തി ദേവഗൗഡ!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണതിന്റെ പോസ്റ്റുമോര്‍ട്ടവുമായി ജനതാദള്‍ നേതാവ് എച്ച്ഡി ദേവഗൗഡ. കോണ്‍ഗ്രസിനുള്ളിലെ പ്രമുഖ നേതാവാണ് സര്‍ക്കാര്‍ വീഴുന്നതിന് പ്രധാന കാരണമായതെന്ന് ദേവഗൗഡ പറയുന്നു. പിന്നാലെ തന്നെ അദ്ദേഹം സിദ്ധരാമയ്യയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. സഖ്യ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് സിദ്ധരാമയ്യ ആഗ്രഹിച്ചിരുന്നില്ലെന്ന് ദേവഗൗഡ ആരോപിച്ചു.

അതേസമയം സിദ്ധരാമയ്യക്കെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം തുടങ്ങുന്നതിനിടയിലാണ് ഇത്ര ഗുരുതരമായ ആരോപണം വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയും ഇതേ അഭിപ്രായം തന്നെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ സോണിയ ഗ്രൂപ്പ് മുന്‍നിരയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. സിദ്ധരാമയ്യയെ ഒതുക്കി നിര്‍ത്താന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. ദേവഗൗഡയുടെ ആരോപണം കൂടി വന്നതോടെ ഉപതിരഞ്ഞെടുപ്പിലെ വിജയം സിദ്ധരാമയ്യക്ക് നിര്‍ണായകമായി മാറിയിരിക്കുകയാണ്.

ദേവഗൗഡയുടെ ഒളിയമ്പ്

ദേവഗൗഡയുടെ ഒളിയമ്പ്

സിദ്ധരാമയ്യക്ക് കുമാരസ്വാമി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ദേവഗൗഡ കുറ്റപ്പെടുത്തി. ഇത് താന്‍ പറയുന്നതല്ല, മറിച്ച് സിദ്ധരാമയ്യയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. കുമാരസ്വാമിയുമായി സിദ്ധരാമയ്യക്കുള്ള പ്രശ്‌നങ്ങളാണ് സര്‍ക്കാരിനെ വീഴ്ത്തിയതെന്നും ദേവഗൗഡ പറഞ്ഞു.

സോണിയ തീരുമാനിച്ചു

സോണിയ തീരുമാനിച്ചു

സിദ്ധരാമയ്യ പ്രശ്‌നക്കാരനാകുമെന്ന് ജെഡിഎസ് ആദ്യമേ ചിന്തിക്കണമായിരുന്നു. പക്ഷേ സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കുമാരസ്വാമി മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാല്‍ ഇത് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സിദ്ധരാമയ്യയെ സന്തോഷിപ്പിക്കാനായി ജെഡിഎസ് ഒരുപാട് ത്യാഗങ്ങളാണ് സഹിച്ചത്. എന്നാല്‍ ഒന്നും ഫലിച്ചില്ലെന്നും ദേവഗൗഡ പറയുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ പദവി പോലും സിദ്ധരാമയ്യയുടെ അടുത്തയാള്‍ക്കാണ് നല്‍കിയതെന്നും ദേവഗൗഡ പറഞ്ഞു.

കാരണം അവര്‍

കാരണം അവര്‍

സിദ്ധരാമയ്യക്കായി ക്യാബിനറ്റ് പദവി പോലും ജെഡിഎസ് വിട്ടുനല്‍കി. എന്നാല്‍ സോണിയയുടെ തീരുമാനം കൊണ്ട് ജെഡിഎസ്സിന് ഒരുപാട് അനുഭവിക്കേണ്ടി വന്നു. സിദ്ധരാമയ്യയുടെ അനുയായികളാണ് മുംബൈയിലെത്തിയ വിമതര്‍. അവര്‍ രാജി നല്‍കി പെട്ടെന്നാണ് മുംബൈയിലേക്ക് പോയത്. ഇതൊന്നും വിശദീകരിക്കാന്‍ പറ്റാത്തതാണെന്നും ദേവഗൗഡ പറയുന്നു. അതേസമയം ഇതിന് പിന്നില്‍ ചരടുവലിച്ചത് സിദ്ധരാമയ്യയാണെന്ന് ദേവഗൗഡ സൂചിപ്പിക്കുന്നു. എന്നാല്‍ വിമതര്‍ക്കെതിരെ പടയൊരുക്കത്തിനാണ് സിദ്ധരാമയ്യ ഒരുങ്ങുന്നത്.

ഇനി ആ ശീലമില്ല

ഇനി ആ ശീലമില്ല

ദേവഗൗഡ എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗൗഡ കുടുംബം തന്നെ വെറുക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നെ പുറത്താക്കുന്നതിലൂടെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്നാണ് ഗൗഡ കരുതുന്നത്. സ്വന്തം കുടുംബത്തെ അഴിമതി കേസില്‍ നിന്നും ടെലിഫോണ്‍ ചോര്‍ത്തിയ കേസില്‍ നിന്നും രക്ഷിക്കാന്‍ ബിജെപിയുമായി കൂട്ടുകൂടിയ നേതാവാണ് ഗൗഡയെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ഗൗഡയ്ക്ക് പേടി

ഗൗഡയ്ക്ക് പേടി

യെഡ്ഡിയൂരപ്പ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ദേവഗൗഡ അതില്‍ ഭയന്നിരിക്കുകയാണ്. അതുകൊണ്ട് ബിജെപിയുടെ ഗുഡ് ബുക്കില്‍ ഇടംനേടാനാണ് ഈ ശ്രമങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അദ്ദേഹം പുകഴ്ത്തുന്നത് ഈ കാരണത്താലാണ്. സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ എന്ത് വേണമെങ്കിലും അദ്ദേഹം ചെയ്യും. ദേവഗൗഡയുടെ സ്വാര്‍ത്ഥ രാഷ്ട്രീയം കൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

സഖ്യം ഇനിയുണ്ടാവുമോ

സഖ്യം ഇനിയുണ്ടാവുമോ

ജെഡിഎസ്സുമായി സഖ്യം വേണോ വേണ്ടെന്നോ തീരുമാനിക്കുന്നത് ഞാനല്ല. ഹൈക്കമാന്‍ഡ് അക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമസഭയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷമായിരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ജെഡിഎസ്സുമായുള്ള സഖ്യം തകര്‍ന്നത് വലിയ നേട്ടമാണെന്ന് പഴയ മൈസൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി ഇവിടെ ദുര്‍ബലമായിരിക്കുകയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇവിടെ സംഘടന ശക്തമാകും. വൈകാതെ തന്നെ മണ്ഡലം പിടിച്ചെടുക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

കമല്‍നാഥിനെ വെട്ടാന്‍ ജോതിരാദിത്യ സിന്ധ്യ.... സംസ്ഥാന അധ്യക്ഷ പദവി തെറിക്കും!!കമല്‍നാഥിനെ വെട്ടാന്‍ ജോതിരാദിത്യ സിന്ധ്യ.... സംസ്ഥാന അധ്യക്ഷ പദവി തെറിക്കും!!

English summary
deve gowda against siddaramiah he replies back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X