കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി കൂട്ടുകൂടുമോ?; ജെഡിഎസ് നിലപാട് വ്യക്തമാക്കി കുമാരസ്വാമിയും ദേവഗൗഡയും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിനെ വീഴ്ത്തി ഭരണം പിടിച്ചെടുത്ത ബിജെപി തിങ്കളാഴ്ച്ച സഭയില്‍ ഭൂരിപക്ഷ തെളിയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ സഭയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗങ്ങള്‍ ഇല്ലാത്ത ബിജെപിക്ക് വിമത എംഎല്‍എമാര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടെ വിശ്വാസ വോട്ട് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

<strong>മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു</strong>മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

മറുവശത്ത് വിമതരില്‍ പകുതിപേരെയെങ്കിലും അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് യെഡിയൂരപ്പ സര്‍ക്കാറിന് പിന്തുണ കൊടുക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം ജെഡിഎസ് നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നു വന്നത്.

പിന്തുണ നല്‍കണം

പിന്തുണ നല്‍കണം

യെഡിയൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ച്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെ ബിജെപിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കണമെന്നായിരുന്നു ജെഡിഎസിലെ ഒരുവിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നേരത്തെ തന്നെ അതൃപ്തിയുണ്ടായിരുന്നു എംഎല്‍എമാരാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നത്.

ജിടി ദേവഗൗഡ

ജിടി ദേവഗൗഡ

ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന് സഖ്യസര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രികൂടിയായിരുന്നു ജിടി ദേവഗൗഡയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എംഎല്‍എമാരും സംതൃപ്തര്‍ ആയിരുന്നില്ല. യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് എംഎല്‍എമാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

പാര്‍ട്ടിക്കുളളില്‍

പാര്‍ട്ടിക്കുളളില്‍

ബിജെപിയുടെ ബി ടീം ആണെന്ന് ജെഡിഎസിനെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. സഖ്യത്തിലായിരുന്നിട്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യം തികഞ്ഞ പരാജയമായിരുന്നു.ബിജെപിയെ പിന്തുണച്ച് ഭരണപക്ഷത്ത് ഇരിക്കണോ, അതോ പ്രതിപക്ഷത്ത് ഇരിക്കണോ എന്നകാര്യം പാര്‍ട്ടി അധ്യക്ഷന്‍ കുമാരസ്വാമിയാണ് തീരുമാനിക്കേണ്ടതെന്ന അഭിപ്രായം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നുവന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം

അഭ്യൂഹങ്ങള്‍ക്ക് വിരാമം

ഇതോടെ ജെഡിഎസ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞേക്കുമോയെന്ന ആശങ്കയിലായി കോണ്‍ഗ്രസ്. എന്നാല്‍ ജിടി ദേവഗൗഡയെ തള്ളി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗവഡയും മുന്‍മുഖ്യമന്ത്രി കുമാരസ്വാമിയും രംഗത്ത് എത്തിയതോടെ അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ബിജെപിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യം പോലും അപ്രസക്തമാണെന്നും ജിടി ദേവഗൗഡയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും എച്ച്ഡി ദേവഗൗഡ വ്യക്തമാക്കി.

കുമാരസ്വാമിയുടെ പ്രതികരണം

കുമാരസ്വാമിയുടെ പ്രതികരണം

ജെഡിഎസ് ക്രിയാത്മക പ്രതിപക്ഷമായി തുടരും. എല്ലാവരും പിന്തുയ്ക്കുകയാണെങ്കില്‍ മാത്രം തിങ്കളാഴ്ച്ച അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിനെ പിന്തുണയ്ക്കുമെന്നും എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് പാര്‍ട്ടി എംഎല്‍എമാരും പ്രവര്‍ത്തകരും ചെവികൊടുക്കരുതെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ജെഡിഎസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനം വോട്ട് ചെയ്തത്

ജനം വോട്ട് ചെയ്തത്

ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതിയാണ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നമുക്ക് വോട്ട് ചെയ്തത്. എന്നാല്‍ നമ്മള്‍ അവരെ നിരാശപ്പെടുത്തി. ഇപ്പോള്‍ നമ്മള്‍ ബിജെപിയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് എംഎല്‍എമാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടതായി നിയമസഭാ കക്ഷി സമ്മേളനത്തിന് ശേഷം ജിടി ദേവഗൗഡ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ബിജെപിയുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും എംഎല്‍എമാരുടെ അഭിപ്രായം മാത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
Deve Gowda and Kumaraswamy says JD(S) will sit in Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X