കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദേവഗൗഡ; ഒപ്പം കൂടി മകനും, കൊച്ചുമകനും, പ്രചാരണ വേദിയിൽ കൂട്ടക്കരച്ചിൽ,

Google Oneindia Malayalam News

Recommended Video

cmsvideo
പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദേവഗൗഡ

ബെംഗളൂരു: പാർട്ടി പരിപാടികളിലും പൊതുചടങ്ങിലുമെല്ലാം പൊട്ടിക്കരഞ്ഞ് വാർത്തകളിൽ ഇടം പിടിക്കാറുള്ള നേതാവാണ് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. സഖ്യസർക്കാരിലെ ഭിന്നതകളോട് വികാരധീനനായാണ് പലപ്പോഴും അദ്ദേഹം പ്രതികരിക്കാറ്. ഇക്കുറി കുമാരസ്വാമിയുടെ പിതാവ് ദേവഗൗഡയുടെ പൊതുചടങ്ങിൽ പൊട്ടിക്കരഞ്ഞത്.

പിതാവിന്റെ കരച്ചിൽ കണ്ട് മകൻ രേവണ്ണയും കൊച്ചുമകൻ ‌പ്രജ്വൽ രേവണ്ണയും കരഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊച്ചുമകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വേദിയിൽ വെച്ചാണ് ദേവഗൗഡ കരഞ്ഞത്. കൂട്ടക്കരച്ചിലിനെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

കൊച്ചുമക്കൾ പോരാട്ടം

കൊച്ചുമക്കൾ പോരാട്ടം

മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ ദേവഗൗഡയുടെ കൊച്ചുമക്കളായ നിഖിൽ കുമാരസ്വാമിയും പ്രജ്വൽ രേവണ്ണയും ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്നി പോരാട്ടത്തിന് ഇറങ്ങുകയാണ്. നിഖിൽ മാണ്ഡ്യയിൽ നിന്നും പ്രജ്വൽ ഹാസനിൽ നിന്നുമാണ് ജനവിധി തേടുന്നത്.

 കുടുംബാധിപത്യം

കുടുംബാധിപത്യം

കുടുംബംഗങ്ങളെ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിൽ എതിർപ്പുയരുന്നത് ചൂണ്ടിക്കാട്ടിയാണ് ദേവഗൗഡ വികാരാധീനനായി കരഞ്ഞത്. പിതാവിന്റെ കരച്ചിൽ കണ്ട കർണാടകയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ രേവണ്ണയും കൊച്ചുമകൻ പ്രജ്വലും കരച്ചിൽ തുടങ്ങി. ഇതോടെ കൊച്ചുമകന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കുടുംബാംഗങ്ങളുടെ കൂട്ടക്കരച്ചിലിന് വേദിയായി.

ദേവഗൗഡയുടെ മണ്ഡലം

ദേവഗൗഡയുടെ മണ്ഡലം

വർഷങ്ങളായി ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഹാസൻ. കൊച്ചുമകൻ പ്രജ്വലിന് വേണ്ടിയാണ് ഹാസൻ മണ്ഡലം ദേവഗൗഡ ഇക്കുറി ഒഴിഞ്ഞത്. ബെംഗളൂരുവിലോ മൈസൂരുവിലോ ദേവഗൗഡ മത്സരിക്കാനാണ് സാധ്യത.

എന്താണ് തെറ്റ്

ഞാൻ എല്ലാവർക്കും തുല്യാ പ്രധാന്യമാണ് നൽകുന്നത്. പലരേയും ഞാൻ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എന്റെ കൊച്ചുമക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതിൽ എന്താണ് തെറ്റ്. ആരോഗ്യമുള്ളടിത്തോളം കാലം താൻ പ്രവർത്തിക്കും. സമയം പാഴാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രചാരണ റാലിക്കിടെ ദേവഗൗഡ പ്രവർത്തകരോട് പറഞ്ഞു.

 മാണ്ഡ്യയിലെ വിവാദം

മാണ്ഡ്യയിലെ വിവാദം

നിഖിലിനെ സ്ഥാനാർത്ഥിയാക്കിയത് ജെഡിഎസ് നേതാക്കളുടെ തീരുമാനപ്രകാരമാണ്. ഇപ്പോൾ നിഖിലിനോട് തിരിച്ചു പോകാൻ മാണ്ഡ്യയിലെ ജനങ്ങൾ പറയുന്നു. 60 വർഷമായ മാണ്ഡ്യയിലെ ജനങ്ങൾക്കൊപ്പമായിരുന്നു താൻ, അവരാണ് ഇപ്പോൾ നിഖിൽ തിരിച്ച് പോകണമെന്ന് പറയുന്നത്- ദേവഗൗഡ പറയുന്നു. ജെഡിഎസ് മാണ്ഡ്യ സീറ്റ് വിട്ടുനൽകാത്തതിനാൽ അന്തരിച്ച കോൺഗ്രസ് നേതാവ് സുമലത കടുത്ത അതൃപ്തിയിലാണ്. അവർ മാണ്ഡ്യയിൽ സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സോഷ്യൽ മീഡിയ ക്യംപെയിൻ

സോഷ്യൽ മീഡിയ ക്യംപെയിൻ

ദേവഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയ വാഴ്ചയ്ക്കെതിരെ അടുത്തിടെ സോഷ്യൽ മീ‍ഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു. നിഖിൽ ഗോ ബാക്ക് എന്ന് പേരിൽ ക്യാംപെയിൻ നടന്നിരുന്നു.

 പ്രതിഷേധം

പ്രതിഷേധം

പരിചയ സമ്പന്നരായ മുതിർന്ന നേതാക്കളെ തഴഞ്ഞ് കൊച്ചുമക്കളെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്കുള്ളിലും പുറത്തും പ്രതിഷേധം നില നിൽക്കുന്നുണ്ടായിരുന്നു. ഇതോടൊപ്പം ജെഡിഎസിൽ നടക്കുന്നത് കുടുംബ വാഴ്ചയാണെന്ന ആരോപണവും ശക്തമായി. നിലവിൽ ദേവഗൗഡയും മക്കളും അവരുടെ ഭാര്യമാരുമെല്ലാം ജെഡിഎസിൽ സജീവമാണ്.

പ്രതിഷേധവുമായി ബിജെപി

ദേവഗൗഡയുടേത് വെറും മുതലക്കണ്ണീരാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 2019ലെ ജെഡിഎസിന്റെ ആദ്യ നാടകം ഇവിടെ തുടങ്ങുകയാണെന്നാണ് ദേവഗൗഡ കരയുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ബിജെപി പരിഹസിച്ചത്. കരച്ചിൽ ഒരു കലയാണെങ്കിൽ ദേവഗൗഡയും കുടുംബവും അതിൽ അഗ്രഗണ്യരാണ്. തിരഞ്ഞെടുപ്പിന് മുൻപ് ദേവഗൗഡയും കുടുംബവും കരയും അതിന് ശേഷം അവർക്ക് വോട്ട് ചെയ്ത ജനങ്ങൾ കരയുമെന്നും ബിജെപി ട്വീറ്റ് ചെയ്തു.

 പൊട്ടിക്കരഞ്ഞ് കുമാരസ്വാമിയും

പൊട്ടിക്കരഞ്ഞ് കുമാരസ്വാമിയും

വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. താൻ പെട്ടെന്ന് സങ്കടവും ദേഷ്യവും വരുന്നയാളാണ്, അത് തന്റെ രക്തത്തിൽ ഉള്ളതാണെന്നും അടുത്തിടെ കുമാരസ്വാമി പറഞ്ഞിരുന്നു. കാളകൂട വിഷം കഴിച്ച പരമശിവനെ പോലെയാണ് താനെന്നാണ് സഖ്യ സർക്കാരിലെ ഭിന്നതകളെ കുറിച്ച് വികാരാധീനനായി ഒരിക്കൽ കുമാരസ്വാമി പ്രതികരിച്ചത്

English summary
HD Deve Gowda, Son, Grandson Cry At Event, BJP Calls It drama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X