ദേവഗൗഡയ്ക്ക് മോദിയുടെ വക ഓഫര്‍
ചിക്കബല്ലാപുര: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡയെ നരേന്ദ്ര മോദി ഗുജറാത്തിലേക്ക് ക്ഷണിച്ചു. മോദി പ്രധാനമന്ത്രിയായാല്‍ താന്‍ കര്‍ണാടകയില്‍ താമസിക്കുകയില്ലെന്ന ഗൗഡയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു.
കര്‍ണാടകയില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ഗുജറാത്തിലേക്ക് പോരൂ. അവിടെ വീടോ, ബംഗ്ലാവോ ഫാം ഹൗസോ എന്തുവേണമെങ്കിലും റെഡിയാക്കാം. ഗൗഡയ്ക്ക് എന്താണ് ആവശ്യം അതെല്ലാം ഗുജറാത്തില്‍ ലഭിക്കും. ഞാനും അദ്ദേഹത്തിന്റെ മകനെ പോലെ തന്നെയാണ്-ചിക്ബല്ലാപൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ മോദിയുടെ പ്രസ്താവനയ്ക്ക് കടുത്ത ഭാഷയിലാണ് ഗൗഡ മറുപടി നല്‍കിയത്. എനിക്ക് നാലു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമുണ്ട്. അതുകൊണ്ട് മോദിയെ ആവശ്യമില്ല. എനിക്ക് അയാളുടെ അഭയം ആവശ്യമില്ല. മകനാകാന്‍ യാതൊരു യോഗ്യതയുമില്ലാത്തവനാണ് മോദി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മോദിയെ ആക്രമിക്കുകയെന്ന രീതിയാണ് ഗൗഡ കൈകൊണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേ കാര്യമായ പ്രചാരണം നടത്താന്‍ ജനതാദള്‍ നേതാവ് തയ്യാറായിട്ടില്ല.












Click it and Unblock the Notifications