ദേവഗൗഡ കളംവിടുന്നു; ഇനി മല്‍സരിക്കാനില്ലെന്ന് പ്രവര്‍ത്തകരെ അറിയിച്ചു
ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ ദേവ ഗൗഡ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. ഇനി ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ജെഡിഎസ്സിനെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ഇനിയും ദില്ലിയിലേക്ക് പോകാന്‍ താനില്ല. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ താനുണ്ടാകും. പാര്‍ട്ടി കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുമെന്നും ദേവഗൗഡ പറഞ്ഞു.

87കാരനായ ദേവഗൗഡ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. തുംകൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച അദ്ദേഹം ബിജെപി നേതാവ് ജിഎസ് ബാസവരാജുവിനോട് പരാജയപ്പെടുകയായിരുന്നു. നേരത്തെ ഹാസന് മണ്ഡലത്തിലാണ് ദേവഗൗഡ മല്‍സരിച്ചിരുന്നത്. ഈ സീറ്റ് ഇത്തവണ പൗത്രന് പ്രോജ്വലിന് കൈമാറിയ ശേഷമാണ് അദ്ദേഹം തുംകൂരുവില്‍ മല്‍സരിച്ചത്. പ്രോജ്വല്‍ ജയിച്ചു.
താന്‍ മല്‍സരിക്കാനില്ലെന്ന് നേരത്തെ പ്രോജ്വലിനെ അറിയിച്ചിരുന്നുവെന്ന് ദേവ ഗൗഡ പറഞ്ഞു. 87 വയസായി. ഇനിയും ജയിച്ചാല്‍ 92 വയസ് വരെ എംപിയാകേണ്ടി വരും. അതൊന്നും സാധിക്കില്ല. ഇത്തവണ മല്‍സരിക്കുന്നില്ല. പാര്‍ട്ടി കാര്യങ്ങളില്‍ മാത്രം ഇടപെടാമെന്നും പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴി മല്‍സരിക്കേണ്ടി വന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നുവെന്നും ദേവ ഗൗഡ പറഞ്ഞു.
ദേവഗൗഡ, പൗത്രന്മാരായ പ്രോജ്വല്‍, നിഖില്‍ എന്നിവര്‍ മല്‍സരിച്ചിരുന്നു. മാണ്ഡ്യയിലാണ് നിഖില്‍ മല്‍സരിച്ചത്. ഇദ്ദേഹത്തിനെതിരെ മല്‍സരിച്ച കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി നടി സുമലതയാണ് മാണ്ഡ്യയില്‍ ജയിച്ചത്. ദേവഗൗഡയുടെ ബന്ധുക്കളെല്ലാം മല്‍സരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നു ദേവഗൗഡ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications