കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി വെള്ളം വിട്ടുനല്‍കാനാവില്ല; ദേവഗൗഡ നിരാഹാരത്തില്‍, സര്‍വ്വ കക്ഷിയോഗം ഇന്ന്

Google Oneindia Malayalam News

ബെംഗളൂരു: തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കണമെന്ന സുപ്രിം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രി എച്ച് ഡി ദേവ ഗൗഡ നിരാഹാര സമരത്തില്‍. തമിഴ്‌നാടിന് ആറ് ദിവസത്തേയ്ക്ക് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ദേവഗൗഡയുടെ നിരാഹാര സമരം പ്രഖ്യാപിച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ മരിയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നും ദേവഗൗഡ ചൂണ്ടിക്കാണിക്കുന്ന ഗൗഡ നിഷ്പക്ഷ സമിതി അണക്കെട്ടുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. സുപ്രീം കോടതി വിധി പുറത്തുവന്നതിനെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് സര്‍വ്വകക്ഷിയോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

തമിഴ്‌നാടിന് ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് ദിവസത്തേയ്ക്ക് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് ഗൗഡയുടെ നിരാഹാരം. തമിഴ്‌നാടിന് നല്‍കാന്‍ കാവേരിയില്‍ വെള്ളമില്ലെന്നും വെള്ളം വിട്ടുനല്‍കിയാല്‍ കര്‍ണ്ണാകയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുമെന്നുമുള്ള കര്‍ണ്ണാടക ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ മറികടന്നായിരുന്നു സുപ്രീം കോടതി വിധി. സുപ്രീം കോടതി വിധി അനുസരിക്കാത്ത കര്‍ണ്ണാടകയെ വിമര്‍ശിച്ച സര്‍ക്കാരിന് സുപ്രീം കോടതി വെള്ളിയാഴ്ച താക്കീത് നല്‍കിയിരുന്നു.

devegowda

കാവേരി പ്രശ്‌ന പരിഹാരത്തിനായി കാവേരി ജല നിയന്ത്രണ ബോര്‍ഡ് ഒക്ടോബര്‍ നാലിനുള്ളില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട സുപ്രീം കോടതി
കര്‍ണ്ണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ രണ്ട് പ്രതിനിധികളെ വീതം ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഉള്‍പ്പെടുത്തേണ്ട പ്രതിനിധികളുടെ പേരുവിവരങ്ങള്‍ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

English summary
Deve Gowda starts indefinite hunger strike against SC's order on Cauvery water. Govde's hunger strike is also aginst injustice against Karnataka on Cauvery water dispute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X