കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബിനേക്കാളും വെടിയുണ്ടകളേക്കാളും ശക്തി വികസനത്തിനെന്ന് നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: ബോംബിനേക്കാളും വെടിയുണ്ടകളേക്കാളും ശക്തിയാണ് വികസനങ്ങൾക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'മന്‍ കി ബാത്തി'ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിദ്വേഷം പ്രചരിപ്പിച്ച് കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവര്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

<strong> അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!</strong> അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!

ജമ്മു കശ്മീരിലെ ജനങ്ങളുടെ ആതിഥ്യമര്യാദ ടൂറിസം വികസനത്തിന് അനുകൂല ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. ജമ്മു കശ്മീരില്‍ ജൂണില്‍ നടത്തിയ 'ബാക്ക് ടു വില്ലേജ്' പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിദൂര ഗ്രാമവാസികള്‍ പോലും ആവേശത്തോടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi

കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ക്കുള്ള താത്പര്യം വ്യക്തമാക്കുന്നതായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളുമായി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉത്സാഹംകാട്ടി. ജനങ്ങള്‍ മികച്ച ഭരണം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു എല്ലാവരുടെയും പ്രതികരണമെന്ന് അദ്ദേഹം മാൻ കി ബാത്ത് പരിപാടിയിൽ പറഞ്ഞു.
English summary
Development stronger than might of bullets and bombs says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X