കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ താക്കറെ അനുസ്മരണ ചടങ്ങിനെത്തി ഫട്‌നാവിസ്... ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കടുക്കുന്നതിനിടെ ബാല്‍ താക്കറെയുടെ അനുസ്മരണ ചടങ്ങിനെത്തി ദേവേന്ദ്ര ഫട്‌നാവിസ്. എന്‍ഡിഎ യോഗത്തില്‍ നിന്ന് ശിവസേന വിട്ടുനിന്നപ്പോള്‍ ബിജെപി ഈ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുമെന്നായിരുന്നു പ്രവചനം. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും വന്നതിന് പിന്നാലെയാണ് ഫട്‌നാവിസ് എത്തിയത്.

1

അതേസമയം ഫട്‌നാവിസ് വന്നതിന് പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയും തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ആരുടേതാണ്. ശിവസേനയുടേത് എന്നായിരുന്നു മുദ്രാവാക്യം. ഇത് ഫട്‌നാവിസ് പോകുന്നത് വരെ തുടര്‍ന്നു. മുംബൈയില്‍ ശിവാജി പാര്‍ക്കില്‍ അനുസ്മരണം കഴിഞ്ഞ് മടങ്ങവേയാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി ഫട്‌നാവിസിനെ നേരിട്ടത്. നേരത്തെ ബാല്‍ താക്കറെ പുകഴ്ത്തി ട്വീറ്റും ചെയ്തിരുന്നു ഫട്‌നാവിസ്.

ഞാന്‍ മുഖ്യമന്ത്രിയായി വീണ്ടുമെത്തുമെന്ന ഫട്‌നാവിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇത്തവണ ശിവസേന പരിഹസിക്കാനായി ഉപയോഗിക്കുകയും ചെയ്തു. ഛത്രപതി ശിവജി മഹാരാജി കീ ജയ് എന്ന മുദ്രാവാക്യത്തിന്റെ രൂപത്തിലായിരുന്നു പരിഹാസം. എന്നാല്‍ ഈ പരിഹാസങ്ങളോട് പ്രതികരിക്കാതെയാണ് ഫട്‌നാവിസ് മടങ്ങിയത്. അതേസമയം ശിവസേനയ്ക്ക് പ്രതിപക്ഷത്ത് പുതിയ സീറ്റ് അനുവദിച്ചതായി ബിജെപി വ്യക്തമാക്കി. എന്‍ഡിഎ യോഗത്തിന് വരാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

ബാല്‍ താക്കറെയുടെ അനുസ്മരണ ചടങ്ങില്‍ പങ്കജ് മുണ്ടെ, വിനോദ് താവഡെ എന്നീ ബിജെപി നേതാക്കളും പങ്കെടുത്തു. ശിവസേന എംപി അരവിന്ദ് സാവന്തിന്റെ സീറ്റിംഗ് നില ഒന്നാം നിരയില്‍ നിന്ന് മൂന്നാം നിരയിലേക്ക് മാറിയതായി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും വ്യക്തമാക്കി. ബാക്കിയുള്ള ശിവസേന എംപിമാരുടെ സീറ്റിംഗ് നിലയും അടുത്ത ദിവസം തന്നെ മാറും. അതേസമയം ഫട്‌നാവിസിനെ പരിഹസിച്ചതില്‍ ഇതുവരെ ശിവസേനയുടെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

 ബാല്‍ താക്കറെ ആത്മാഭിമാനം പഠിപ്പിച്ചു, ശിവസേന സ്ഥാപക നേതാവിനെ പുകഴ്ത്തി ഫട്‌നാവിസ്, അനുനയ നീക്കം ബാല്‍ താക്കറെ ആത്മാഭിമാനം പഠിപ്പിച്ചു, ശിവസേന സ്ഥാപക നേതാവിനെ പുകഴ്ത്തി ഫട്‌നാവിസ്, അനുനയ നീക്കം

English summary
devendra fadnavis attend bal thackeray memorial event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X