കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ ബിജെപി പ്രതിസന്ധിയിൽ, തിരഞ്ഞെടുപ്പ് ചുമതലയുളള ദേവേന്ദ്ര ഫട്നാവിസിന് കൊവിഡ്

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബീഹാറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുളള മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കൊവിഡ് സ്ഥിരീകരിച്ചു. ഫട്‌നാവിസ് തന്നെയാണ് താന്‍ കൊവിഡ് പോസിറ്റീവ് ആയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടുംഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടും

കുറച്ച് നാളത്തേക്ക് താന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ഒരിടവേള എടുക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് എന്നാണ് ഫട്‌നാവിസ് ട്വീറ്റ് ചെയ്തത്. ബീഹാര്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ തകുമാര്‍ മോദിക്കൊപ്പം ബീഹാറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഫട്‌നാവിസ് ആണ്. സുശീല്‍ കുമാര്‍ മോദിക്ക് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

bihar

താനുമായി സമീപ ദിവസങ്ങളില്‍ ബന്ധപ്പെട്ടിട്ടുളള എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും കുറഞ്ഞത് മൂന്ന് യോഗങ്ങളില്‍ എങ്കിലും ദേവേന്ദ്ര ഫട്‌നാവിസ് പങ്കെടുക്കാറുണ്ട്.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

ഫട്‌നാവിസിന്റെ ട്വീറ്റ് ഇങ്ങനെ: ലോക്ക് ഡൗണ്‍ മുതല്‍ ഓരോ ദിവസവും താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ദൈവം താന്‍ ജോലി അവസാനിപ്പിച്ച് ഒരു ഇടവേള എടുക്കണം എന്നാണ് ആഗ്രഹിക്കുന്നത്. താന്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമുളള ചികിത്സയിലാണ് എന്നാണ് ട്വീറ്റ്.

വിനുവിനും ബൽറാമിനുമെതിരെ മീര, 'മാപ്പ് ചോദിക്കേണ്ടത് യാസിര്‍ എടപ്പാള്‍ മാത്രമല്ല, തൃത്താല എംഎല്‍എയും'വിനുവിനും ബൽറാമിനുമെതിരെ മീര, 'മാപ്പ് ചോദിക്കേണ്ടത് യാസിര്‍ എടപ്പാള്‍ മാത്രമല്ല, തൃത്താല എംഎല്‍എയും'

മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്ത് സംസ്ഥാനത്തെ രണ്ടിടങ്ങളിൽ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തതിന് പിറകേയാണ് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫട്‌നാവിസിനെ കഴിഞ്ഞ മാസമാണ് ബിജെപിയുടെ ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേതൃത്വം ഏല്‍പ്പിച്ചത്. രാജ്യത്ത് കൊവിഡ് ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ബീഹാറിലേത്. ജെഡിയുവും ബിജെപിയും ചേരുന്ന എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തും എന്നാണ് ഇതുവരെയുളള സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഈ മാസം 28നാണ് ബീഹാറിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് ബീഹാറിലെ തിരഞ്ഞെടുപ്പ്.

'രക്ഷപ്പെടാന്‍ മൗദൂദിസ്റ്റുകളെ കൂട്ടുപിടിച്ചാലും സാധിക്കില്ല', മുസ്ലീം ലീഗിനെതിരെ പി ജയരാജൻ'രക്ഷപ്പെടാന്‍ മൗദൂദിസ്റ്റുകളെ കൂട്ടുപിടിച്ചാലും സാധിക്കില്ല', മുസ്ലീം ലീഗിനെതിരെ പി ജയരാജൻ

English summary
Devendra Fadnavis, BJP's in charge of Bihar poll campagin tested Covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X