കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹിക പ്രവർത്തകരുടെ അറസ്റ്റ്; വ്യക്തമായ തെളിവുകളോടെയെന്ന് പൂനെ പോലീസ്.. ആഴ്ചകളായി നിരീക്ഷണത്തിൽ...

  • By Desk
Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവിൽ നടന്ന അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആറ് നഗരങ്ങളിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടിൽ പൂനെ പോലീസ് റെയ്ഡ് നടത്തി. ഇവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നാരോപിച്ചാണ് പോലീസ് നടപടി.

ഡാമുകള്‍ തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാസ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മനോരമഡാമുകള്‍ തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാസ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മനോരമ

എഴുത്തുകാർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിവരും ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിനെ ചോദ്യം ചെയ്ത് റോമില ഥാപ്പർ ഉൾപ്പെടെയുള്ള നാല് മനുഷ്യാവകാശ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൂനെ പോലീസ് വൃത്തങ്ങൾ വാദിക്കുന്നു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജ്, കവിയും എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവു, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ അരുണ്‍ ഫെരീറ, മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖ്, അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തെളിവുണ്ട്

തെളിവുണ്ട്

അറസ്റ്റിലായവരുടെ നേതൃത്വത്തിൽ വലിയൊരു ഗൂഢാലോചന നടന്നിരുന്നു. ഇതിന് വ്യക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് വാദം. സാമൂഹിക പ്രവർത്തകർ ഒരാഴ്ചയായി പൂനെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ പുതിയ തെളിവുകളെക്കുറിച്ച് അറിയിച്ചിരുന്നു. റെയ്ഡിന് മുൻപ് വിവരം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ സാമൂഹിക പ്രവർത്തകർക്കെതിരെ ലഭിച്ചിരിക്കുന്ന തെളിവുകൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

മോദിയെ വധിക്കാനല്ല

മോദിയെ വധിക്കാനല്ല

പ്രധാനമന്ത്രിയെ വധിക്കാൻ അറസ്റ്റിലായ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു . ഇതാണ് ഇവരെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ നിലവിൽ ഇത്തരം വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വിദ്യാർത്ഥികളെയും

വിദ്യാർത്ഥികളെയും

രാജ്യത്തെ പ്രമുഖമായ 35 സർവ്വകലാശാലകളും കോളേജുകളുമായി അറസ്റ്റിലായ സാമൂഹിക പ്രവർത്തകർ ബന്ധം പുലർത്തിയിരുന്നു. ഇവിടെ നിന്നുമായി നിരവധി കുട്ടികളെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനായി റിക്രൂട്ട് ചെയ്തിരുന്നതായും പോലീസ് ആരോപിക്കുന്നു. സാമൂഹിക പ്രവർത്തകർ സമീപിച്ചിട്ടുള്ള വിദ്യാർത്ഥികളെ പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. വാട്സാപ്പിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇവർ രാജ്യത്തെ നിരവധി പ്രൊഫസർമാരുമായി ബന്ധപ്പെട്ടിരുന്നതായും പോലീസ് ആരോപിക്കുന്നു.

 ലാപ്ടോപ്പുകളും പെൻഡ്രൈവും

ലാപ്ടോപ്പുകളും പെൻഡ്രൈവും

പോലീസ് റെയ്ഡിൽ നിരവധി ലാപ്ടോപ്പുകളും, ഹാർഡ് ഡിസ്കുകളും, ലഘുലേഖകളും, മൊബൈൽ ഫോൺസും പിടിച്ചെടുത്തിട്ടുണ്ടെന്ന് അറിയിച്ചു. ജൂലൈയിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകളും ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരും തമ്മിൽ ഇ മെയിലിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവർ ചില കോഡുകൾ ഉപയോഗിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

 ഭീമ കൊറേഗാവ് സംഘർഷം

ഭീമ കൊറേഗാവ് സംഘർഷം

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ജനുവരി ഒന്നിന് ആഘോഷിക്കവേ മഹാരാഷ്ട്രയിലെ ദളിത് വിഭാഗക്കാർക്കെതിരെ ഉന്നതജാതിയിൽപെട്ട മറാഠി ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ച് വിട്ടതാണ് വലിയ കലാപത്തിലേക്ക് നയിച്ചത്. ഭീമ കോറേഗാവ് സംഘര്‍ഷത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണ് എന്നാണ് പൂനൈ പോലീസിന്റെ വാദം. വാര്‍ഷിക പരിപാടിയുടെ തലേദിവസം എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയിലെ ആളുകള്‍ നടത്തിയ ചില പ്രസംഗങ്ങളാണ് കലാപത്തിന് കാരണമായതെന്നും പോലീസ് പറയുന്നു

അമ്മയ്ക്ക് വന്ന അതേ അസുഖം തന്നെ മകള്‍ക്കും? മംമ്തയുടെ രോഗത്തിന് പിന്നിലെ കാരണം ഇതോ?

English summary
"Fresh Evidence" Led To Arrests, Activists Were Watched For A Week: Cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X