കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമതും മുഖ്യമന്ത്രിയാവും.... എന്താ സംശയമുണ്ടോ? മഹാരാഷ്ട്രയില്‍ അധികാരം ഉറപ്പിച്ച് ഫട്‌നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം ഉറപ്പിച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. അതേസമയം താന്‍ രണ്ടാമതും മുഖ്യമന്ത്രിയാവുമെന്നും, അതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് ഫട്‌നാവിസിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രെന്‍ഡിംഗായിരിക്കുകയാണ്. അതേസമയം ശിവസേനയും ബിജെപിയും മഹാരാഷ്ട്രയില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് ഫട്‌നാവിസ് പറഞ്ഞു.

1

സംസ്ഥാനത്ത് 162 സീറ്റുകളില്‍ ബിജെപിയും ശിവസേന 126 സീറ്റിലും മത്സരിക്കുമെന്ന വാര്‍ത്തകളെയും ഫട്‌നാവിസ് തള്ളി. നേരത്തെ ശിവസേന ബിജെപി മത്സരിക്കുന്ന അത്രയും സീറ്റുകള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ അതിന് നേതൃത്വം തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ സഖ്യത്തോടെ തന്നെ മത്സരിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും പറഞ്ഞിരുന്നു.

ശിവേസനയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുമിച്ച് മത്സരിക്കുമെന്ന് ഉറപ്പാണ്. അടുത്ത ദിവസത്തിനുള്ളില്‍ തന്നെ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് മത്സരിക്കുന്ന നസീറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടും. സഖ്യത്തിലെ കാര്യങ്ങള്‍ ബിജെപി ഒറ്റയ്ക്കല്ല തീരുമാനിക്കുന്നത്. ശിവസേനയുമായി ചര്‍ച്ച ചെയ്താണ്. മറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കരുതെന്നും ഫട്‌നാവിസ് ആവശ്യപ്പെട്ടു

അതേസമയം ശിവസേന മുഖപത്രമായ സാമ്‌നയില്‍ തന്റെ സര്‍ക്കാരിനെ വിമര്‍ശിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍, താന്‍ അത് വായിക്കാറില്ലെന്നായിരുന്നു ഫട്‌നാവിസിന്റെ മറുപടി. തന്റെ സര്‍ക്കാര്‍ എടുത്ത എല്ലാ തീരുമാനങ്ങള്‍ക്കും ശിവസേനയുടെ പൂര്‍ണമായ പിന്തുണ ഉണ്ടായിരുന്നു. അതുകൊണ്ട് പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള ആദിത്യ താക്കറെയുടെ തീരുമാനവും സഖ്യത്തിന് ഗുണം ചെയ്യുമെന്ന് ഫട്‌നാവിസ് പറഞ്ഞു.

കാര്‍ കമ്പനികള്‍ പൂട്ടി കൊണ്ടിരിക്കുകയാണ്, വിപണി തകര്‍ന്നു, മാരുതി ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെകാര്‍ കമ്പനികള്‍ പൂട്ടി കൊണ്ടിരിക്കുകയാണ്, വിപണി തകര്‍ന്നു, മാരുതി ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെ

English summary
devendra fadnavis confident on second term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X