കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധി തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും എട്ട് ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചെന്ന ആരോണത്തിന് വിശദീകരണവുമായി മുഖ്യന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. ദുരിതാശ്വാസ നിധിക്ക് പുറമെ സാംസ്‌കാരിക പരിപാടികള്‍ക്ക് പ്രത്യേക ഫണ്ടുണ്ടെന്നും ഇതില്‍ നിന്നുമാണ് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്ന ഡാന്‍സ് സംഘത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 8 ലക്ഷം രൂപ അനുവദിച്ചതാണ് വിവാദത്തിനിടയാക്കിയത്. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇത്തരത്തില്‍ കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും ദുരിതാശ്വാസ നിധി ഡാന്‍സ് സംഘത്തിന് നല്‍കിയത് ഏറെ വിവാദമായി.

maharashtra

കഴിഞ്ഞ ഡിസംബറിലാണ് തുക അനുവദിച്ചതെന്ന് അനില്‍ ഗാല്‍ഗലി എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. വിവരാവകാശ രേഖ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതോടെ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

ദുരിതാശ്വാസ നിധി സാംസ്‌കാരി പരിപാടിക്കുകൂടി ഉപയോഗിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതുകൊണ്ടുതന്നെ ഡാന്‍സ് സംഘത്തിന് പണം നല്‍കിയതില്‍ അപാകതയൊന്നുമില്ല. ഒരു മത്സരത്തില്‍ പങ്കെടുക്കാനായാണ് ഡാന്‍സ് സംഘം തായ്‌ലന്‍ഡില്‍ പോയത്. എല്ലാ നിയമവശങ്ങളും പാലിച്ചാണ് പണം നല്‍കിയതെന്ന് മുഖ്യമന്ത്രി ഉറപ്പിക്കുന്നു.

English summary
Devendra Fadnavis dance at Bangkok, Devendra Fadnavis doles out Rs 8 lakh for dance at Bangkok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X